ന്യൂ‍ഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന് പിന്തുണയുമായി മുസ്ലിങ്ങളും. ക്ഷേത്രം നിർമ്മിക്കാൻ താൻ സംഭാവന നൽകുമെന്ന് കാണിച്ച് ബാബറി മസ്ജിദ് കേസിലെ ഹർജിക്കാരിലൊരാളായ ഇക്ബാൽ അൻസാരി രം​ഗത്തെത്തി.സംഭാവനകൾ നൽകുന്നത് തെറ്റല്ലെന്നും അത് മറ്റ് മതങ്ങളിലുള്ളവരോടുള്ള സാഹോദര്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മതപരമായ കാര്യങ്ങൾക്ക് സംഭാവന നൽകുന്നത് ശരിയായ കാര്യം തന്നെയാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: COVID Vaccination ഇന്ന് മുതൽ; എല്ലാം സജ്ജമാക്കി കേരളവും


അതേസമയം ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനായുള്ള ശ്രീരാം മന്ദിർ നിധി സമർപ്പണിന് തുടക്കമിട്ട  വിഎച്ച്‌പിയെ എതിർത്ത്‌ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സംഭാവനയിൽ തെറ്റില്ലെന്നും താനും തനിക്ക് അറിയാവുന്നവരും സംഭാവനകൾ നൽകുമെന്നും കാണിച്ച് ഇക്ബാലിന്റെ രം​ഗപ്രവേശനം. നേരത്തെ രാമക്ഷേത്രനിർമ്മാണത്തിനായി ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരിയായ ഗോവിന്ദഭായ് ധോലാക്കിയ 11 കോടി രൂപ സംഭാവന നൽകിയിരുന്നു. ആർ.എസ്.‌എസ്(RSS) അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വെച്ച്‌ ക്ഷേത്ര നിർമ്മാണത്തിനായി പണപ്പിരിവ് നടത്തുന്ന വിശ്വഹിന്ദു പരിഷത്തിനാണ് ഗോവിന്ദ്ഭായ് ധൊലാകിയ ഈ തുക കൈമാറിയത്.


ALSO READKerala Budget 2021: പിന്തുണച്ചും വിമര്‍ശിച്ചും നേതാക്കള്‍....


രാഷ്ട്രപതി രാംനാഥ് കോവിന്ദ്(Ramnath Kovind) വെള്ളിയാഴ്ച രാമക്ഷേത്ര നിർമ്മാണത്തിനായി അഞ്ച് ലക്ഷം നൽകിയിരുന്നു. മറ്റൊരു വ്യാപാരിയായ മഹേഷ് കബൂത്തർവാല അഞ്ച് കോടിയും ലവ്ജി ബാദ്ഷാ ഒരു കോടിയും സംഭാവന നൽകി. ഗുജറാത്തിലെ നിരവധി വ്യാപാരികൾ അഞ്ച് മുതൽ 21 ലക്ഷം വരെ സംഭാവന നൽകി. ബിജെപി നേതാക്കളായ ഗോർധൻ സഡാഫിയ, സുരേന്ദ്ര പട്ടേൽ എന്നിവരും അഞ്ച് ലക്ഷം വീതം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ട്. നാല് ലക്ഷം വോളന്റിയർമാരാണ് ഇന്ത്യയിലാകമാനം രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തുക കണ്ടെത്താൻ ഇറങ്ങുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.