ന്യൂ ഡൽഹി: ലോകത്തിൽ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് ഇന്ന് രാജ്യത്ത് തുടക്കമാകും. സിറം ഇൻസറ്റ്യൂട്ട് ഓഫ് ഇന്ത്യയും (SII) ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസ്നെക്കും ചേർന്ന് വികസപ്പിച്ച കൊവിഷീൽഡാണ് വാക്സിനേഷൻ ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. ഇന്ന് രാവിലെ 10.30ന് പ്രധാനനമന്ത്രി നരേന്ദ്ര മോദി വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യും. വാക്സിനേഷനുമായി ബന്ധപ്പെട്ട് കോ-വിൻ ആപ്പും പ്രധാനമന്ത്രി രാജ്യത്തെ പരിചയപ്പെടുത്തും.
ആദ്യഘട്ടത്തിൽ രാജ്യമൊട്ടാകെ 3,006 കേന്ദ്രങ്ങളാണ് വാക്സിനേഷനായി (COVID Vaccination) ഒരുങ്ങിയിരിക്കുന്നത്. 100 പേർക്കാണ് പ്രതിദിനം ഓരോ കേന്ദ്രത്തിൽ നിന്ന് വാക്സിനേഷൻ നൽകുക. കൂടാതെ ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പ്രവർത്തകരുമായ മൂന്ന് കോടി പേർക്കാണ് വാക്സിനേഷനുളളത്. ഓഗസ്റ്റ് വരെയായിരുക്കും ആദ്യഘട്ടം.
ALSO READ: കോവിഡ് വാക്‌സിനേഷൻ: കേന്ദ്ര സർക്കാർ സമഗ്ര മാർഗ്ഗരേഖ പുറത്തിറക്കി
തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക ഉപയോഗിച്ചാണ് വാക്സിനേഷനുള്ള ഡേറ്റ സജ്ജമാക്കുന്നത്. കൊവിഷീൽഡിനെ കൂടാതെ പൂർണമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ (Covaxin) എന്നീ രണ്ട് വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ അടിയന്തരമായി ഉപയോഗിത്തിന് കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്.
ALSO READ: Covid update: സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം, 5,624 പുതിയ രോഗികള്‍
എല്ലാം സജ്ജമാക്കി കേരളവും
ഇന്നാരംഭിക്കുന്ന കോവിഡ് വാക്സിനേഷന് സംസ്ഥാനം പൂർണമായി ഒരുങ്ങിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ (KK Shailaja) അറിയിച്ചു. മൂന്ന് തലങ്ങളിലായിയാണ് വാക്സൻ വിതരണം നടക്കുക. സംസ്ഥാനതലത്തിലും ജില്ല തലത്തിലും ബ്ലോക്ക് തലത്തിലുമായിയാണ് വാക്സിനേഷനായിട്ടുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 133 കേന്ദ്രങ്ങളിലായിട്ടാണ് വാക്സിനേഷൻ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. അതിൽ എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരത്തും കോഴിക്കോടും 11 കേന്ദ്രങ്ങളിലും ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങലിലായിട്ടുമായി വാക്സിന്ൻ വിതരണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...