ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കടുത്ത ആരോപണവുമായി പാര്‍ട്ടിയുടെ വെസ്റ്റ്‌ ഡല്‍ഹി സ്ഥാനാര്‍ഥിയുടെ മകന്‍ രംഗത്ത്‌!!


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്സഭാ സ്ഥാനാര്‍ഥിയാവാന്‍ തന്‍റെ പിതാവ് 6 കോടി രൂപ നല്‍കിയതായാണ് വെസ്റ്റ്‌ ഡല്‍ഹി സ്ഥാനാര്‍ഥി ബല്‍ബീര്‍ സിംഗ് ജാഖറിന്‍റെ മകന്‍ ഉദയ് ജാഖര്‍ മാധ്യമങ്ങളോട് പറഞ്ഞത്.  


തന്‍റെ പിതാവ് 3 മാസങ്ങള്‍ക്ക് മുന്‍പാണ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ടിക്കറ്റ് ലഭിക്കാനായി 6 കൊട് രൂപയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നല്കിയതെന്നുമാണ് ഉദയ് ജാഖര്‍ ആരോപിക്കുന്നത്. ടിക്കറ്റിനായി ഇത്രയും രൂപ നല്‍കിയതിന് തന്‍റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


അതേസമയം, തിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആണ് ആരോപണം പുറത്തു വന്നിരിക്കുന്നത്. 


മെയ് 12നാണ് ഡല്‍ഹിയിലെ 7 ലോക്‌സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നത്.