Manipur Horror: സംഭവം ലജ്ജാകരം, കുറ്റവാളികൾ രക്ഷപ്പെടില്ല; മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്തി
Manipur Horror: മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി പ്രതികരിയ്ക്കുന്നത്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട അവസരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
New Delhi: മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നത്. ക്രൂരതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച ആ സംഭവത്തിന്‍റെ വീഡിയോ യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്....
റിപ്പോര്‍ട്ട് അനുസരിച്ച് കലാപം കത്തിപ്പുകയുന്ന മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും പാടത്ത് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് 4 നാണ് സംഭവം നടന്നത് എന്നാണ് കുക്കി സംഘടനയായ ഐടിഎൽഎഫ് പറയുന്നത്.
അതേസമയം സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പുറത്തുവന്നു. വളരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച പ്രധാനമന്ത്രി തന്‍റെ ഹൃദയം വേദനയും ദേഷ്യവും കൊണ്ട് നിറഞ്ഞിരിക്കുകയാന്നും ഈ സംഭവം ഏറെ ലജ്ജാകരമാണ്, കുറ്റവാളികൾ ഒരു തരത്തിലും രക്ഷപ്പെടില്ല എന്നും ഉറപ്പ് നല്‍കി. മണിപ്പൂരിൽ ഉയർന്നുവന്ന സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ് എന്നും മോദി പറഞ്ഞു. മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി പ്രതികരിയ്ക്കുന്നത്.
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട അവസരത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം, മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെ വീഡിയോയ്ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരെ വലിയ ജന രോഷമാണ് ഉയരുന്നത്.
രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ നഗ്നരാക്കി പരേഡ് നടത്തുന്ന മണിപ്പൂരിലെ ഭയാനകമായ വീഡിയോയ്ക്കെതിരെ കടുത്ത ജനരോക്ഷം ആളിക്കത്തുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. വീഡിയോ രാജ്യത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യത്തിലാണ് നടപടി എന്നാണ് സൂചന. നിയമപ്രകാരം ഇത്തരം വീഡിയോകള്‍ അനുവദനീയമല്ല.
നിബന്ധനകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ നടപടിയെടുക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രി പുറപ്പെടുവിച്ചു, വീഡിയോ കൂടുതൽ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഐടി മന്ത്രാലയം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിളും പ്രവർത്തിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച വീഡിയോ വൈറലായതോടെ ജനരോഷത്തിന്‍റെ തരംഗങ്ങൾ എങ്ങും അലയടിയ്ക്കുകയാണ്. ഒപ്പം മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന മൗനവും ഒപ്പം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യവും ജനങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങി.
ഈ വീഡിയോയിൽ, രണ്ട് സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി പരേഡ് ചെയ്യിയ്ക്കുകയും ഒരു സംഘം പുരുഷന്മാര്‍ അവരെ പീഡിപ്പിച്ചുകൊണ്ട് വയലിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നതായി ദൃശ്യമാണ്. പിന്നീട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഈ വിഷയം സഭയില്‍ ഉന്നയിയ്ക്കും എന്നാണ് സൂചന.
മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 150-ലധികം ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിനാശകരമായ വംശീയ അക്രമം, മെയ് 3 നാണ് മണിപ്പൂരില്‍ ആരംഭിച്ചത്.
സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ ,പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മെയ് 29 മുതൽ നാല് ദിവസം മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കര്‍ശനമാക്കിയിരുന്നു. സംസ്ഥാന തലത്തിലും നടപടികള്‍ സ്വീകരിയ്ക്കുന്നുണ്ട് എങ്കിലും ഫലം കാണുന്നില്ല എന്നാണ് സൂചനകള്‍....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...