ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടർന്ന് വീണ്ടും സംഘർഷം വർധിച്ചിരിക്കുകയാണ്. മേയ് നാലാം തീയതി നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ മണിപ്പൂരിൽ വ്യാപക രോഷം ഉയരുകയാണ്.
Also Read: Manipur Violence: വെടിവയ്പില്‍ 2 പേർ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരാൻ സാധ്യത
രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം ആരോപിക്കുന്നത്. മാത്രമല്ല ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തതായും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു. ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി - മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്നും ഏതാണ്ട് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായുമാണ് മണിപ്പൂര്‍ പോലീസിന്റെ വാദം.
All out effort to arrest culprits as regard to the viral video of 02 (two) women paraded naked :
As regard to the viral video of 02 (two) women paraded naked by unknown armed miscreants on 4th May, 2023, a case of abduction, gangrape and murder etc
1/2
— Manipur Police (@manipur_police) July 19, 2023
Also Read: ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് മടങ്ങിയ കോൺഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു
സംഭവം വൈറലായതോടെ വിഷയത്തിൽ ഉടന്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പോലീസിന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ കൂട്ട ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നതായും ഉടൻ പ്രതികളെ പിടികൂടുമെന്നും മണിപ്പൂർ പോലീസ് ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് ശേഷം വ്യാപകമായ ജനരോഷമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്നും വരുന്നതെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നുവെന്നും ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേയെന്നുമാണ് പ്രിയങ്കയുടെ ചോദ്യം. മണിപ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഇല്ലാതായെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് ദേബ് ബർമ്മൻ വ്യക്തമാക്കി.
Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാരാണിവർ, ലഭിക്കും വൻ പുരോഗതി!
ഇത്തരം കൊടും ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്നും മനുഷ്യത്വരഹിതമായ ക്രൂരതയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ മൗനമെന്നും സീതാറാം യെച്ചൂരി ആരോപിച്ചു. മണിപ്പൂരിലെ സ്ത്രീകൾക്ക് നീതി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന വാദവുമായി തൃണമൂൽ കോൺഗ്രസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം ജനങ്ങൾക്ക് വേദനാജനകമെന്ന് മാണെന്ന് ആംആദ്മി പാർട്ടിയും പ്രതികരിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മണിപ്പൂർ അക്രമം, റെയിൽവേ സുരക്ഷ, തൊഴിലില്ലായ്മ, വിലക്കയറ്റം, ഇന്ത്യ-ചൈന അതിർത്തിയുടെ സ്ഥിതി, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സന്തുലിതാവസ്ഥ എന്നീ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തിയേക്കും. ഇന്ന് നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ മണിപ്പൂരിലെ അക്രമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ചില പാർട്ടികൾ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൺസൂൺ സെഷൻ ആഗസ്റ്റ് 11 വരെയുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...