Narada Case : സിബിഐ കേസിലെ എല്ലാ പ്രതികളെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ; ചോദ്യവുമായി നാരദ ന്യൂസ് എഡിറ്റർ
2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് നാരദ ന്യൂസ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
നാരദ കേസിൽ (Narada Case) ചില പ്രതികളെ അറസ്റ്റ് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് കേസ് പുറത്ത് കൊണ്ട് വന്ന നാരദ ന്യൂസിന്റെ എഡിറ്ററും മുതിര്ന്ന പത്രപ്രവർത്തകനുമായ മാത്യു സാമുവെൽ രാഗത്തെത്തിയിരിക്കുന്നു. മാത്യു സാമുവെൽ സമർപ്പിച്ച ഒളികാമറ ദൃശ്യങ്ങളിലെ തെളിവുകൾ പ്രകാരമാണ് തൃണമൂൽ കോൺഗ്രസിന്റെ ചില നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്‌തത്. എന്നാൽ സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്യാത്തതിൽ അദ്ദേഹം അതൃപ്‍തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്തവരെ കൂടാതെ മുൻ തൃണമൂൽ നേതാക്കളായ മുകുൾ റോയ്, സുവേന്ദു അധികാരി എന്നിവരുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നുവെന്നും ഇവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ചോദിച്ച് കൊണ്ടാണ് മാത്യു സാമുവേൽ രംഗത്തെത്തിയത്. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിന് (Election) മുമ്പാണ് നാരദ ന്യൂസ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
ALSO READ: Narada Case : TMC നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു
മന്ത്രിമാരായ ഫിർഹദ് ഹക്കിം, സുബ്രത മുഖർജി, തൃണമൂൽ കോൺഗ്രസ് (TMC) എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് സോവൻ ചാറ്റർജി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നിലവിൽ സുബ്രത മുഖർജി പഞ്ചായത്ത് മന്ത്രിയും ഫിർഹാദ് ഹക്കിം ഗതാഗത മന്ത്രിയുമാണ്. നാല് പേരെയും കൊൽക്കത്തയിലെ വസതികളിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ALSO READ: നാരദ കൈക്കൂലിക്കേസ്; തൃണമൂൽ മന്ത്രിമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധം, സിബിഐ ഓഫീസിന് നേരെ കല്ലേറ്
നാരദ കൈക്കൂലിക്കേസിൽ നാല് കുറ്റാരോപിതർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനും ഗവർണർ ജഗദീപ് ധൻഖർ സിബിഐക്ക് അനുമതി നൽകിയിരുന്നു. നാരദയുടെ ഒളിക്യാമറയിൽ കുടുങ്ങിയ അന്ന് പണം സ്വീകരിച്ച മന്ത്രിമാരായിരുന്നു നാല് പേരും.
2014ലാണ് കേസിന് ആസ്പദമായ സംഭവം. ബംഗാളിൽ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി ഏഴ് തൃണമൂൽ എംപിമാർക്കും നാല് മന്ത്രിമാർക്കും ഒരു എംഎൽഎയ്ക്കും പൊലീസിനും കൈക്കൂലി നൽകിയെന്നാണ് കേസ്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്ത് വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy