Kolkata: പശ്ചിമ ബംഗാളിൽ നാളെ മുതൽ രണ്ടാഴ്ച്ചകളിലേക്ക് സമ്പൂർണ ലോക്ഡൗൺ (Lockdown) പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് രോഗബാധ കുറയ്ക്കാൻ ഈ ദിവസങ്ങളിൽ എല്ലാ ഓഫീസുകളും വിദ്യഭ്യാസ കേന്ദ്രങ്ങളും അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.
അതുകൂടാതെ യാത്ര സൗകര്യങ്ങൾ എല്ലാം തന്നെ നിർത്തലാക്കുകയും ചെയ്യും. മെയ് 16 മുതൽ 30 വരെയുള്ള തീയതികളിലാണ് ലോക്ഡൗൺ പ്രഖാപിച്ചിരിക്കുന്നത്. ബംഗാളിൽ (Bengal) കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അത്യാവശ്യ സർവീസുകൾ ഒഴിച്ച് ബാക്കി എല്ലാ ഓഫീസുകളും അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർക്കറ്റുകൾ രാവിലെ 7 മുതൽ 10 മണിവരെ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച മാത്രം 20846 കോവിഡ് കേസുകളാണ് പശ്ചിമ ബംഗാളിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 10,94,802 ആയി. 136 പേർ കൂടി മരണപ്പെടുകയും ചെയ്‌തു. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.
കോവിഡ് രോഗബാധ നിയന്ത്രിക്കാൻ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതിനോടൊപ്പം തന്നെ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് ആളുകളുടെ ജീവിതത്തെ വളരെയധികം ബാധിക്കുമെന്നും അറിയിച്ചിരുന്നു. മാത്രമല്ല വാക്‌സിനേഷൻ സൗജന്യമാകണമെന്നും മമത കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.