ന്യൂഡല്‍ഹി: ഒരു ആര്‍എസ്‌എസ് സ്വയംസേവകന്‍റെ ശൗര്യമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനന്ദന്‍റെ തിരിച്ചുവരവിന്‍റെ അംഗീകാരം മുഴുവന്‍ ഈ ആര്‍എസ്‌എസ് സ്വയംസേവകനാണ് നല്‍കേണ്ടതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് പരാമര്‍ശിക്കാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം.


'ഇന്ത്യയുടെ പുത്രന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ സംഘത്തിന് അഭിമാനിക്കാം. 48 മണിക്കൂറിനുള്ളില്‍ അതിന് കഴിഞ്ഞത് ഒരു ആര്‍എസ്‌എസ് സ്വയംസേവകന്‍റെ ശൗര്യം കൊണ്ടാണ്. ബിജെപി നേതാവ് സുധാന്‍ശു മിത്തലിന്‍റെ  "ആര്‍എസ്‌എസ്: ബില്‍ഡിംഗ് ഇന്ത്യ ത്രൂ സേവ" എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു സ്മൃതി ഇറാനിയുടെ ഈ പരാമര്‍ശം.


പുല്‍വാമ തീവ്രവാദി ആക്രമണവും പ്രത്യാക്രമണവും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപിക്കുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.