ന്യുഡൽഹി:  അധികാരത്തിൽ തുടർച്ചയായ 20 വർഷം പിന്നീടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi).  അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന ദിവസമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഇടവേളയും ഇല്ലാതെ തുടർച്ചയായി മുഖ്യമന്ത്രി-പ്രധാനമന്ത്രി പദവിയിൽ 20 വർഷം പൂർത്തിയാക്കുകയാണ് ഇന്ന് അദ്ദേഹം.   മൂന്നു തവണ ഗുജറാത്ത് ഭരിച്ചതിന് ശേഷമാണ് നരേന്ദ്രമോദി (PM Modi) രാഷ്ട്രം ഭരിക്കാൻ എത്തിയത്.  നരേന്ദ്ര മോദി 2001 ഒക്ടോബർ 7 ന് ആണ് ഗുജറാത്ത് മുഖ്യമന്ത്രിയായി (Gujarat CM) സ്ഥാനം ഏറ്റെടുത്തത്.  2002, 2007, 2012 എന്നീ വർഷങ്ങളിലും അദ്ദേഹം യഥാക്രമം ഗുജറാത്ത് മുഖ്യമന്ത്രിയായി. 


Also read: മമതക്കെതിരെ BJP; ബംഗാളിലെ നവരാത്രി പൂജയിൽ Amit Shah പങ്കെടുക്കും  


ശേഷം 2014 ലേ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ (NDA) ഭൂരിപക്ഷത്തോടെ വിജയിച്ചതോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി (PM Modi) സ്ഥാനത്തെത്തിയത്.  2019 ൽ നടന്ന തിരഞ്ഞെടുപ്പിലും വലിയ വിജയം ആവർത്തിച്ചുകൊണ്ട് നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ തുടരുകയും ചെയ്തു.  


പ്രധാനമന്ത്രി പദം അലങ്കരിച്ച ആദ്യ അഞ്ചു വർഷം മോദി സർക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നായിരുന്നുവെങ്കിൽ രണ്ടാം വരവിലെ ലക്ഷ്യം 130 കോടി ഇന്ത്യാക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയെന്നതാണ്.  ജമ്മു കശ്മീർ പൂർണമായും ഇന്ത്യയുടെ ഭാഗമായി മാറുകയും ഭരണഘടനയുടെ 370 അനുച്ഛേദം ചരിത്രമായി മാറുകയും ചെയ്തു. 


Also read: ദീപാവലിയ്ക്ക് സ്വർണവില കുറയുമോ, അറിയാം വില എത്രത്തോളം പോകുമെന്ന്.. 


കൂടാതെ രാം ജന്മഭൂമിയിൽ  രാമക്ഷേത്രത്തിന്റെ (Ram Mandir) നിർമ്മാണവും ആരംഭിച്ചു.  കാർഷിക പരിഷ്ക്കാരങ്ങൾ യാഥാർഥ്യമായത്തോടെ കർഷകരുടെ മേൽ അടിച്ചേൽപ്പിച്ചിരുന്ന ചങ്ങലകളിൽ നിന്നും അവർ മോചിതരായി.  തൊഴിൽ പരിഷ്കാരങ്ങൾ, കൽക്കരി പരിഷ്കാരങ്ങൾ, ബഹിരാകാശ മേഖലയിൽ സ്വകാര്യ സംരംഭങ്ങളെ അനുവദിക്കുക, എഫ്ഡിഐ പരിഷ്കാരങ്ങൾ, നികുതി പരിഷ്കാരങ്ങൾ എന്നിവ തുടർച്ചയായ സാമ്പത്തിക വളർച്ചയ്ക്ക് ഒരു അടിത്തറയിട്ടിട്ടുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കുറിപ്പിൽ പറയുന്നു. 


അതേസമയം ഭുജ് ഭൂകമ്പത്തിന്റെ (Bhuj Earthquake) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് 2001 ൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിന്റെ തലവനിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര ആരംഭിച്ചത്.  തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹം ജനങ്ങൾക്ക് അനുകൂലമായ നിരവധി നയങ്ങൾ രൂപപ്പെടുത്തുകയും ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുകയും ചെയ്തു.  ഇത് ജനങ്ങളുടെ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ രൂപപ്പെടുന്നതിലേക്ക് നയിച്ചു.


Also read: ഖുശ്ബു കോണ്‍ഗ്രസ് വിടുന്നു? പ്രതികരണവുമായി താരം


പ്രധാനമന്ത്രിയായതിനുശേഷം അദ്ദേഹം ജനങ്ങൾക്ക് അനുകൂലമായ സമീപനം തുടർന്നു, ജൻ ധൻ യോജന, മുദ്ര യോജന, ജൻ സുരക്ഷാ യോജന, ഉജ്ജ്‌വല യോജന, സൗഭാഗ്യ യോജന, ആയുഷ്മാൻ ഭാരത്, പ്രധാൻ മന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി-കിസാൻ യോജന തുടങ്ങി വിവിധ പദ്ധതികളിൽ ഇത് കൂടുതൽ പ്രതിഫലിച്ചു. 


കൂടാതെ കോവിഡ് -19 (Covid19) മഹാമാരിയുടെ സമയത്തും ദരിദ്രർക്ക് അനുകൂലമായ പദ്ധതികൾ തുടർന്നു.  ലോക്ക്ഡൗൺ ഘട്ടത്തിൽ ഭക്ഷ്യധാന്യങ്ങൾ, ജോലികൾ, കുടിയേറ്റ തൊഴിലാളികൾ, കൃഷിക്കാർ എന്നിവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.


പ്രധാനമന്ത്രി മോദി (PM Modi) തുടർച്ചയായി ഇരുപതാം വർഷവും പൊതു കാര്യാലയത്തിൽ പ്രവേശിക്കുമ്പോൾ, 'എല്ലാവർക്കും വികസനം' എന്ന മന്ത്രം ഇന്ത്യയെ 'ആത്മനിർഭർ ഭാരത്' ആക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നോട്ട് നയിക്കുകയാണ്.