മമതക്കെതിരെ BJP; ബംഗാളിലെ നവരാത്രി പൂജയിൽ Amit Shah പങ്കെടുക്കും

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ ശക്തമാക്കാനുള്ള നീക്കത്തിലാണ് ബിജെപി (BJP)  

Last Updated : Oct 6, 2020, 06:34 PM IST
  • ബിജെപിയുടെ തിരഞ്ഞെടുപ്പ് നേതൃത്വം അമിത് ഷാ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
  • എല്ലാത്തിനും പുറമേ തുടർച്ചയായി ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ അമിത് ഷായുടെ വരവ് ബംഗാൾ ബിജെപി ഘടകത്തിന് കരുത്തേകും എന്ന കാര്യത്തിൽ സംശയമില്ല.
  • തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് മമതാ ബാനർജിയെ അധികാരത്തിൽ നിന്നും തുടച്ചു നീക്കുക എന്നതാണ്.
മമതക്കെതിരെ BJP; ബംഗാളിലെ നവരാത്രി പൂജയിൽ Amit Shah പങ്കെടുക്കും

കൊൽക്കത്ത: ബംഗാൾ പിടിക്കാൻ ബിജെപി (BJP) തയ്യാറെടുക്കുന്നു.  അതിന്റെ മുന്നോടിയായി ഇത്തവണത്തെ നവരാത്രി പൂജയിൽ (Navaratri Pooja) പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) എത്തും.    

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ ശക്തമാക്കാനുള്ള നീക്കത്തിലാണ് ബിജെപി (BJP). ബിജെപിയുടെ തിരഞ്ഞെടുപ്പ് നേതൃത്വം അമിത് ഷാ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.  എല്ലാത്തിനും പുറമേ തുടർച്ചയായി ബിജെപി പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ അമിത് ഷായുടെ (Amit Shah) വരവ് ബംഗാൾ ബിജെപി ഘടകത്തിന് കരുത്തേകും  എന്ന കാര്യത്തിൽ സംശയമില്ല. 

Also read: Bihar Assembly Election 2020: സീറ്റ് ധാരണയില്‍ കോണ്‍ഗ്രസിന് നേട്ടം, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് CPI

തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുമ്പോൾ ബിജെപി (BJP) ലക്ഷ്യമിടുന്നത് മമതാ ബാനർജിയെ (Mamata Banerjee) അധികാരത്തിൽ നിന്നും തുടച്ചു നീക്കുക എന്നതാണ്.  അതിനായി നിരവധി പദ്ധതികളാണ് ബിജെപി (BJP) ഈ മാസം ആരംഭിക്കുന്നത്.  ഗാന്ധി ജയന്തി ദിനത്തിൽ വനിതകൾക്ക് മഹിളാ മോർച്ചയിലൂടെ സ്വയം പ്രതിരോധ പരിശീലനം നല്കുന്ന പദ്ധതിയായ 'ഉമ' യുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.  23 ജില്ലകളിലാണ് ഇതിന്റെ പ്രവർത്തനം.  

Also read: ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലെന്ന് പരാതി പറഞ്ഞ ആദിവാസി യുവതിയെ ശകാരിച്ച് ഉദ്യോഗസ്ഥർ 

ഇതുകൂടാതെ കൊറോണ പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തുക, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയും BJP യുടെ വരാനിരിക്കുന്ന പ്രധാന പരിപാടികളാണ്.  ഒക്ടോബർ എട്ട്  വ്യാഴാഴ്ച തൊഴിലില്ലായ്മ വിഷയത്തിൽ ഭാരതീയ ജനതാ യുവമോർച്ച പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റ് വളയും.   പരിപാടിയിൽ ഒരു ലക്ഷത്തോളം യുവാക്കൾ അണിനിരക്കും എന്നാണ് സൂചന.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News