ന്യൂഡല്‍ഹി: ഗംഗാ നദീ തീരത്ത് മാലിന്യം നിക്ഷേപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദേശീയ ഹരിത ട്രൈബൂണല്‍. ഗംഗാ നദീ തീരത്തിന് 500 മീറ്റര്‍ പരധിയില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ വരെ പിഴ ഇടാക്കുമെന്ന്‍ ട്രബ്യുണലിന്‍റെ പുതിയ ഉത്തരവില്‍ പറയുന്നു.


ടണ്‍ കണക്കിന് വ്യവസായ മാലിന്യം വഹിക്കുന്ന ഗംഗാനദിയെ സംരക്ഷിക്കാന്‍  ഒരു ജീവിക്കുന്ന അസ്തിത്വമായി ഉത്തരാഖണ്ഡ് ഹൈകോടതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയതിനു പിന്നാലെയാണ് ഹരിത ട്രൈബൂണലിന്‍റെ പുതിയ നീക്കം.