Naval Commanders Meet| പ്രാദേശിക സുരക്ഷക്ക് സേനകൾ ഒരുമിച്ചിറങ്ങും, നേവൽ കമാണ്ടർമാരുടെ യോഗം അവസാനിച്ചു
നടപടികൾ സംബന്ധിച്ച് കമാൻഡർമാർ ആശയവിനിമയം നടത്തി.
Newdelhi : നേവൽ കമാണ്ടർമാരുടെ യോഗം അവസാനിച്ചു.ഉയർന്നുവരുന്ന പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് സേനാ വിഭാഗങ്ങളും തമ്മിലുള്ള ഒത്തിണക്കം വർധിപ്പിക്കുന്നതടക്കമുള്ള വൈവിധ്യമേറിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ചീഫ് ഓഫ് ആർമി സ്റ്റാഫ്, ചീഫ് ഓഫ്എയർ സ്റ്റാഫ് എന്നിവരുമായി കമാൻഡർമാർ ആശയവിനിമയം നടത്തി.
സമ്മേളനത്തിന് അധ്യക്ഷത വഹിച്ച നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്,ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ,ശേഷി വർദ്ധനവ് , നാവിക ശക്തി എന്ന നിലയിൽ ഉള്ള വിശ്വാസ്യത, സുരക്ഷ, പാലനം, അടിസ്ഥാന സൗകര്യ വികസനം, മാനവവിഭവ നിർവ്വഹണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിഷയങ്ങളിൽ നാവിക കമാൻഡർമാരെ അഭിസംബോധന ചെയ്തു .
നിലവിലെ സുരക്ഷാ സ്ഥിതിഗതികളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവികസേനയ്ക്ക് ഉള്ള വർദ്ധിച്ച ഉത്തരവാദിത്വവും ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യം, പാലനം, വിഭവങ്ങൾ, ചരക്കുനീക്കം, മാനവവിഭവ നിർവ്വഹണം, പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ, നിലവിലുള്ള വിഭവ പരിധിക്ക് അനുസൃതമായി ആവശ്യമായ നടപടികൾ ഉറപ്പാക്കാനും, മികച്ച ഫലം സൃഷ്ടിക്കാനും സഹായിക്കുന്ന നടപടികൾ സംബന്ധിച്ച് കമാൻഡർമാർ ആശയവിനിമയം നടത്തി.
ALSO READ: NCB at SRK's Home : ഷാറൂഖ് ഖാന്റെ വീട്ടിൽ NCB, നടി Ananya Pandey വീട്ടിലും NCB യുടെ റെയ്ഡ്
ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന യോഗ്യമായ സംവിധാനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതിനൊപ്പം, ഇവയും നാവിക കമാൻഡർ മാരുടെ സമ്മേളനത്തിന്റെ പ്രമേയങ്ങളിൽ ഇടംപിടിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...