NDA Update: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ച് ഒറ്റക്കെട്ടായി എൻഡിഎ സഖ്യകക്ഷികള്‍
NDA Update: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിന് ജനങ്ങളിൽ നിന്ന് ലഭിച്ച അനുഗ്രഹം 2019ലെ തിരഞ്ഞെടുപ്പിൽ പലമടങ്ങ് വര്‍ദ്ധിച്ചതായി എൻഡിഎ ചൂണ്ടിക്കാട്ടി
New Delhi: ജൂലൈ 18 ചൊവ്വാഴ്ച, ഡല്‍ഹിയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (NDA) 39 ഘടകകക്ഷികള്‍ ഒത്തു ചേര്‍ന്നിരുന്നു. തികച്ചും അപ്രതീക്ഷിതമായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ NDA യുടെ എല്ലാ സഖ്യ കക്ഷികളുടെയും നേതാക്കള്‍ പങ്കെടുത്തിരുന്നു.
യോഗത്തില്‍ ഘടകകക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിക്കുകയും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കീഴില്‍ ഒറ്റക്കെട്ടായി മത്സരിക്കാൻ തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു.
Also Read: Mayawati: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ BSP ഒറ്റയ്ക്ക് പോരാടും, പരിഭവം ഉള്ളിലൊതുക്കി മായാവതി
ജൂലൈ 20 മുതൽ ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്‍പായി ബുധനാഴ്ച NDA ഘടക കക്ഷികളുടെ യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് എൻഡിഎ ഘടകകക്ഷികൾ പ്രതിജ്ഞയെടുത്തു. കൂടാതെ, ബിജെപി വിളിച്ചുചേർത്ത യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ എല്ലാ എൻഡിഎ പങ്കാളികളും തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി മോദിയുടെ കീഴിൽ കേന്ദ്രത്തിൽ തങ്ങളുടെ സർക്കാർ രൂപീകരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എൻഡിഎയുടെ അടിത്തറയുടെ "വിജയകരമായ 25 വർഷങ്ങൾ" പൂർത്തിയാകുന്ന വേളയിലാണ് യോഗം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിന് ജനങ്ങളിൽ നിന്ന് ലഭിച്ച അനുഗ്രഹം 2019ലെ തിരഞ്ഞെടുപ്പിൽ പലമടങ്ങ് വര്‍ദ്ധിച്ചതായി എൻഡിഎ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികളുടെ നുണകളും കിംവദന്തികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തള്ളിക്കളഞ്ഞ് രാജ്യം എൻഡിഎ സഖ്യത്തിന്‍റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കുകയാണെന്ന് ബിജെപി നേതൃത്വത്തിലുള്ള സഖ്യം പറഞ്ഞു.
തന്‍റെ പ്രതിബദ്ധത, ഭക്തി, അശ്രാന്ത പരിശ്രമം, നിസ്വാർത്ഥ സമർപ്പണം എന്നിവയിലൂടെ ഇന്ത്യയെ അഭൂതപൂർവമായ വികസനത്തിന്‍റെ പാതയിലേക്ക് നയിച്ചതിന് പ്രധാനമന്ത്രി മോദിയെ എൻഡിഎ ഘടക കക്ഷികൾ അഭിനന്ദിച്ചു. പ്രതിപക്ഷം വ്യക്തിത്വത്തിന്‍റെയും പ്രസക്തിയുടെയും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്ന് പ്രതിപക്ഷം ആശയക്കുഴപ്പത്തിലുമാണ് എന്നും യോഗം ചൂണ്ടിക്കാട്ടി.
ജൂലൈ 18 ന് ഭരണപക്ഷത്തും പ്രതിപക്ഷത്തും നടന്ന നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ 2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടുതല്‍ ആവേശകരമാക്കി മാറ്റിയിരിയ്ക്കുകയാണ്. NDA Vs INDIA... ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആവേശം പകരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...