Mayawati: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ BSP ഒറ്റയ്ക്ക് പോരാടും, പരിഭവം ഉള്ളിലൊതുക്കി മായാവതി

Mayawati: ഇരു സഖ്യങ്ങളും തങ്ങളുടെ തീരുമാനങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മായാവതി.    

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 04:22 PM IST
  • കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള INDIAയും NDAയും മായാവതിയെ സഖ്യത്തിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല എന്നതാണ് വസ്തുത.
Mayawati: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ BSP ഒറ്റയ്ക്ക് പോരാടും, പരിഭവം ഉള്ളിലൊതുക്കി മായാവതി

New Delhi: ദേശീയ  രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ നേടിയ ദിവസമായിരുന്നു ജൂലൈ 18.  ബിജെപിയ്ക്കെതിരെ പുതിയ പ്രതിപക്ഷ സഖ്യത്തിന്‍റെ രൂപീകരണവും ഒപ്പം ആകസ്മികമായി NDA വിളിച്ച് ചേര്‍ത്ത സഖ്യകക്ഷി യോഗവും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ആരും പരിഗണിക്കാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറി മായാവതിയുടെ BSP... 

Also Read:  INDIA: പ്രതിപക്ഷ സഖ്യത്തിന്‍റെ പേരിനെ ചൊല്ലി പോര്, ട്വിറ്റർ ബയോയില്‍ മാറ്റം വരുത്തി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ 
 
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള INDIAയും NDAയും മായാവതിയെ സഖ്യത്തിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല എന്നതാണ് വസ്തുത. ഇരു സഖ്യങ്ങളും തങ്ങളുടെ തീരുമാനങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് മായാവതി. 

Also Read:  Good News!! സാധാരണക്കാര്‍ക്കായി നിരക്ക് കുറഞ്ഞ വന്ദേ ഭാരത്‌ ട്രെയിന്‍ വരുന്നു, സന്തോഷവാർത്ത പങ്കുവച്ച് റെയില്‍മന്ത്രി
 
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി ബുധനാഴ്ച പ്രഖ്യാപിച്ചു. ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിനെതിരേയും INDIAയ്ക്കെതിരെയും ആഞ്ഞടിച്ച മായാവതി ഇരു സഖ്യങ്ങളും ദളിത് വിരുദ്ധമാണ് എന്നും ആരോപിച്ചു.  ഈ വര്‍ഷം  നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ BSP ഒറ്റയ്ക്ക് മത്സരിക്കുമെന്നും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൂടാതെ വരും തിരഞ്ഞെടുപ്പുകളില്‍ പഞ്ചാബിലെയും ഹരിയാനയിലെയും പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ  BSP തയ്യാറാണെന്നും മായാവതി പറഞ്ഞു.  ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സഖ്യവും ശക്തിപ്പെടുമ്പോൾ ബി എസ് പിയും രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുമയി സമ്പര്‍ക്കത്തിലാണ് എന്നും യോഗങ്ങള്‍ നടത്തുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുകയാണ് എന്നും മായാവതി പറഞ്ഞു.  

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച 26 സമാന ചിന്താഗതിയുള്ള പാർട്ടികളുടെ സഖ്യത്തിനെതിരെയും മായാവതി ആഞ്ഞടിച്ചു. INDIA തന്നെപ്പോലെ  ജാതി-മുതലാളിത്ത ചിന്താഗതിയുള്ള പാർട്ടികളുമായി  സഖ്യമുണ്ടാക്കി കേന്ദ്രത്തിൽ തിരിച്ചുവരാൻ കോൺഗ്രസ് സ്വപ്നം കാണുന്നുവെന്നും മായാവതി ആരോപിച്ചു. ബിജെപിയും എൻഡിഎയെ ശക്തിപ്പെടുത്തുകയാണ് എന്നാൽ ഇരു സഖ്യങ്ങളുടെയും നയങ്ങൾ ദളിത് വിരുദ്ധവും മുസ്ലീം വിരുദ്ധവുമാണ്, മായാവതി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി അഴിച്ചു വിട്ടത്. കോൺഗ്രസ് പാർട്ടി അധികാരത്തിലെത്താൻ സമാന ചിന്താഗതിക്കാരായ ജാതി-മുതലാളിത്ത പാർട്ടികളുമായി സഖ്യമുണ്ടാക്കുകയാണ്. ജാതീയവും മുതലാളിത്തവുമായ ചിന്തകൾ മാറ്റിവെച്ച്, ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമത്തിനായി കോൺഗ്രസ് പ്രവർത്തിക്കുകയും ബിആർ അംബേദ്‌കറുടെ  ആദര്‍ശങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെങ്കിൽ BSP രൂപീകരിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല എന്നും മായാവതി പറഞ്ഞു.

കോൺഗ്രസിന്‍റ ഗരീബി ഹഠാവോ മുദ്രാവാക്യവും ദരിദ്രരുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങളുമാണ് ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ നിന്ന് അകലം പാലിക്കാൻ  BSP പ്രേരിപ്പിച്ചതിന് പ്രധാന കാരണം എന്നും മായാവതി പറഞ്ഞു. 

രാജ്യത്തെ ഒട്ടു മിക്ക പ്രാദേശിക പാര്‍ട്ടികളും രണ്ട് ചേരികളില്‍ ഇടമം നേടിക്കഴിഞ്ഞു.  എന്നാല്‍, BSP YSR കോണ്‍ഗ്രസ്‌, BRS, ബിജു ജനതാദള്‍  എന്നീ പാര്‍ട്ടികള്‍ ഇരു പക്ഷത്തും ചേരാതെ സ്വതന്ത്രമായി നിലകൊള്ളുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News