IT നിയമത്തിൽ വിട്ടുവീഴ്ചയ്ക്കില്ല, ഉടൻ തന്നെ ഉദ്യോഗസഥരുടെ വിവരങ്ങൾ നൽകണമെന്ന് കേന്ദ്ര സർക്കാർ
സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ സർക്കാരിന്റെ നയവുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് ഐടി മന്ത്രാലയം കത്ത് അയച്ചിരിക്കുന്നത്.
New Delhi : പുതിയ ഐടി നയത്തിൽ (New IT Rule) നിന്ന് പിന്നോട്ടില്ലെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങളെ (Social Media Companies) കത്തിലൂടെ അറിയിച്ച കേന്ദ്ര ഐടി മന്ത്രാലയം (IT Ministry). എത്രയും വേഗം നയം സ്വീകരിക്കുന്നോ ഇല്ലയോ എന്ന് സർക്കാരിനെ അറിയിക്കാനാണ് കത്തിലൂടെ അറിയിക്കുന്നത്.
ഫേസ്ബുക്ക് വാട്സ്ആപ്പ് ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് മൂന്ന് മാസം മുമ്പായിരുന്നു സർക്കാർ തങ്ങളുടെ പുതിയ നയം അറിയിക്കുന്നത്. നയം നടപ്പിലാക്കാൻ മൂന്ന് മാസത്തെ സമയം നൽകുകയും ചെയ്തു.
ALSO READ : Facebook ഉം Twitter ഉം മെയ് 26 ന് ശേഷം ഇന്ത്യയിൽ ബാൻ ചെയ്യപ്പെടുമോ?
കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യേണ്ട ഉള്ളടക്കമാണെങ്കിൽ അത് 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ടതാണെന്നും ഈ നിയമത്തിൽ പറയുന്നു.
സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ സർക്കാരിന്റെ നയവുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് ഐടി മന്ത്രാലയം കത്ത് അയച്ചിരിക്കുന്നത്.
സർക്കാരിന്റെ നയങ്ങൾ സ്വീകരിക്കുന്നെങ്കിൽ സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, പ്രധാന പരാതി ഓഫീസർ, നോഡൽ കോൺടാക്ട് ഓഫീസർ, ഇന്ത്യൻ സ്വദേശിയായ ഒരു ഓഫസർ എന്നീ വിവരങ്ങൾ നൽകി തിരിച്ച് ഐടി മന്ത്രാലയത്തിന് മറുപടിയായി അയക്കണം.
ഇനി നയം സ്വീകരിക്കുന്നില്ല എന്നാണെങ്കിൽ എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്ന് രേഖപ്പെടുത്തി മറുപടി അയക്കാനും കേന്ദ്രം ആവശ്യപ്പെടുന്നു.
ALSO READ : New IT Rule: കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ WhatsApp ഡൽഹി ഹൈക്കോടതിയിൽ
പുതിയ നയ പ്രകാരം എല്ലാ സോഷ്യൽ, ഡിജിറ്റൽ മീഡയകൾ പരാതി പരിഹാരവും ഒപ്പം ദേശ സുരക്ഷയ്ക്കായി ഓരോ വിവരത്തിന്റെയും ഉറവിടം വ്യക്തമാക്കണമെന്നാണ്
അതേസമയം കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ ഇന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പുതിയ നിയമങ്ങൾ നിലവിൽ വന്നാൽ ഒരു മെസ്സേജിന്റെ ഉത്ഭവം കണ്ടെത്തണമെന്നും ഇത് കൊണ്ട് തന്നെ ഉപഭോക്താക്കളുടെ സ്വകാര്യതയിൽ ഇല്ലാതാക്കുമെന്നും ആരോപിച്ചാണ് വാട്ട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ സമീപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA