ന്യൂഡല്‍ഹി: NEET പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് അന്ത്യം. നീറ്റ് പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ കഴിഞ്ഞുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനിതയുടെ മരണം: പിന്തുണയുമായി ഇളയ ദളപതി


നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി തയാറായിരുന്നില്ല. ജസ്റ്റിസ് അശോക്‌ ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള പുന:പരിശോധന ഹര്‍ജികളും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.


നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം, പക്ഷേ..


ബീഹാറിലെ വെള്ളപ്പൊക്കവും കൊറോണ വ്യാപനവും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. JEE, NEET പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ചില ഹര്‍ജികള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ഓഗസ്റ്റ് 17ന് തള്ളിയിരുന്നു.


ജെഇഇ, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ; സമൂല മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍


നീറ്റ് പരീക്ഷയ്ക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുമെന്നതിനാല്‍ സാമൂഹിക അകലം പാലിക്കാനാകില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പരീക്ഷ എഴുതുന്നവരെ സഹായിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിക്കുമെന്നു കോടതി വ്യക്തമാക്കി.