NEET PG Exams 2021 : കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് നീറ്റ് പീജി എൻട്രൻസ് പരീക്ഷകൾ മാറ്റിവെച്ചു
കേന്ദ്ര സർക്കാർ ഇപ്പോൾ നീറ്റ് പിജി പരീക്ഷകൾ ( NEET PG Exams) മാറ്റിവെക്കാൻ തീരുമാനിച്ചു. ഈ മാസം 18ന് നടത്താൻ നിശ്ചിയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്
New Delhi : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നടത്താനിരുന്ന ഓരോ പരീക്ഷകൾ മാറ്റിവെച്ചു തുടങ്ങി. കേന്ദ്ര സർക്കാർ ഇപ്പോൾ നീറ്റ് പിജി പരീക്ഷകൾ ( NEET PG Exams) മാറ്റിവെക്കാൻ തീരുമാനിച്ചു. ഈ മാസം 18ന് നടത്താൻ നിശ്ചിയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധനാണ് (Harshavardhan) പരീക്ഷ മാറ്റിവെച്ച കാര്യം അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സിബിഎസ്ഇ പത്താം ക്ലാസ് റദ്ദാക്കുകയും പ്ലസ് ടൂ പരീക്ഷ മാറ്റിവക്കുകയെ ചെയ്തിരുന്നു. 12-ാം ക്ലാസിന്റെ പരീക്ഷ പിന്നീട് അറിയിക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസിന്റെ മൂല്യനിർണയം.
ALSO READ : CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും
മെയ് മാസം മുതല്‍ നടക്കാനിരിയ്ക്കുന്ന CBSE Board Exam 2021 മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നടങ്കം മുന്നോട്ടു വന്നിരുന്നു. ഓൺലൈൻ മോഡിൽ പരീക്ഷ നടത്തണമെന്നായിരുന്നു ഇവര്‍ CBSE യോട് അഭ്യര്‍ഥിച്ചിരുന്നത്. വലിയ തോതിൽ പ്രതിഷേധം വന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിന്റെ തീരുമാനം.
ALSO READ : SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
മെയ് 4 മുതൽ അരംഭിക്കുമെന്നാണ് നേരത്തെ സിബിഎസ്ഇ അറിയിച്ചുരുന്നത് . മേയ് 4ന് ആരംഭിച്ച് ജൂണ്‍ 7ന് അവസാനിക്കുന്ന രീതിയിലായികുന്നു പത്താംക്ലാസ് പരീക്ഷയുടെ ടൈം ടേബിൾ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുന്നത് പോലായിരുന്നു +2 ടൈം ടേബിൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...