SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

  രാജ്യത്ത് കോവിഡ് വ്യാപനം  തീവ്രമായത്തോടെ  CBSE പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കാനും  തീരുമാനിച്ചതോടെ കേരളത്തില്‍ SSLC പരീക്ഷ എഴുതുന്ന കുട്ടികള്‍ ആശങ്കയിലായി...

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 08:51 PM IST
  • സംസ്ഥാനത്ത് SSLC പരീക്ഷകള്‍ക്ക് മാറ്റമില്ല എന്നും പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ നടത്തുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
  • കൂടുതല്‍ ജാഗ്രത പാലിക്കാന്‍ അദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
  • ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും ഒരു തരത്തിലും കുട്ടികള്‍ ഇടകലരരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.
 SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം:  രാജ്യത്ത് കോവിഡ് വ്യാപനം  തീവ്രമായത്തോടെ  CBSE പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കാനും  തീരുമാനിച്ചതോടെ കേരളത്തില്‍ SSLC പരീക്ഷ എഴുതുന്ന കുട്ടികള്‍ ആശങ്കയിലായി...

എന്നാല്‍, സംസ്ഥാനത്ത്  SSLC പരീക്ഷകള്‍ക്ക് മാറ്റമില്ല എന്നും  പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ നടത്തുമെന്നും  വിദ്യാഭ്യാസവകുപ്പ്  ഇതിനോടകം വ്യക്തമാക്കി.  കൂടാതെ,   കൂടുതല്‍  ജാഗ്രത പാലിക്കാന്‍ അദ്ധ്യാപകര്‍ക്ക്  നിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും ഒരു തരത്തിലും കുട്ടികള്‍ ഇടകലരരുതെന്നും കര്‍ശന  നിര്‍ദേശമുണ്ട്.

ഉച്ചയോടെ പ്രധാനമന്ത്രിയുടെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്  CBSE Board 2021 പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കാനും  തീരുമാനിച്ചത്. എന്നാല്‍,  ഐസിഎസ്‌ഇ, ഐഎസ്‌ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌  കാര്യത്തില്‍  ഇനിയും തീരുമാനമായിട്ടില്ല.

എന്നാല്‍,  കേരളത്തില്‍  SSLC പരീക്ഷ നിശ്ചയിച്ച  ഷെഡ്യൂള്‍ അനുസരിച്ച് നടത്താന്‍  തീരുമാനിച്ചതോടെ   CBSE വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പ്രകടമാണ്.   കാരണം,  കേരളത്തില്‍ CBSEയില്‍ നിന്ന് പത്താം ക്ലാസ്  പാസായശേഷം  പതിനൊന്നാം ക്ലാസിലേക്ക് സ്റ്റേറ്റ് സിലബസില്‍ പഠിക്കാനെത്തുന്ന കുട്ടികള്‍ ധാരാളമാണ്.  കണക്കനുസരിച്ച് 40,000  മുതല്‍  45,000 വരെ കുട്ടികളാണ് ഇത്തരത്തില്‍ സ്റ്റേറ്റ് സിലബസില്‍ പഠിക്കാനെത്തുന്നത്. 

Also read: CBSE Board Exams 2021 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, 12-ാം ക്ലസ് പരീക്ഷകൾ പിന്നീട് നടത്തും

ഇവര്‍ ഇനി  പ്ലസ് വണ്‍ പ്രവേശനത്തില്‍ ഏതെങ്കിലും തരത്തില്‍ പിന്തള്ളപ്പെടുമോ എന്ന ചിന്തയാണ് കുട്ടികള്‍ക്ക്. കാരണം,  പത്താംക്ലാസ് പരീക്ഷ റദ്ദാക്കപ്പെടുകയും, പരീക്ഷാരീതി തന്നെ സിബിഎസ്‌ഇ തീരുമാനിക്കുന്ന   ഒരു റാങ്കിംഗ് രീതിയിലേക്ക് മാറുകയും ചെയ്യുമ്പോള്‍  മാര്‍ക്കുകള്‍ എങ്ങനെയാകും  എന്ന  കാര്യത്തിലും കുട്ടികള്‍ക്ക്  ആശങ്കയാണ്....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

  

Trending News