NEET PG 2023: നീറ്റ് പരീക്ഷാം ഫലം പ്രഖ്യാപിച്ചു; സ്കോർ കാർഡ് പരിശോധിക്കുന്നത് എങ്ങനെ?
NEET PG 2023 Result: നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://nbe.edu.in. ൽ ഫലം പരിശോധിക്കാവുന്നതാണ്
നീറ്റ് പിജി 2023 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും കേന്ദ്രമന്ത്രി അഭിനന്ദനങ്ങൾ നേർന്നു. നീറ്റ് പിജി പരീക്ഷകൾ വിജയകരമായി നടത്തി റെക്കോർഡ് സമയത്തിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിച്ച നാഷണൽ ബോർഡ് ഓഫ് എക്സാംസ് ഇൻ മെഡിക്കൽ സയൻസസിനെയും മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. എൻബിഇഎംഎസ് നടത്തിയ പരീക്ഷയ്ക്ക് ഏകദേശം 2.9 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് അഞ്ചിന് ആയിരുന്നു നീറ്റ് പരീക്ഷ നടന്നത്. 2023-24 വർഷത്തേക്കുള്ള എംഡി/എംഎസ്/ഡിഎൻബി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് പരീക്ഷ നടത്തിയത്.
നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://nbe.edu.in. ൽ പരീക്ഷാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. മാർച്ച് 25നോ അതിന് ശേഷമോ വിദ്യാർത്ഥികൾക്ക് വ്യക്തിഗത സ്‌കോർകാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷാ ഫലം പരിശോധിക്കുന്നത് എങ്ങനെ?
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- https://nbe.edu.in.
നീറ്റ് പിജി 2023 ഫലം എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
പരീക്ഷാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ അനുസരിച്ച് വ്യക്തിഗത മാർക്കും റാങ്കുകളും പരിശോധിക്കാൻ കഴിയുന്ന ഒരു ലിസ്റ്റ് ദൃശ്യമാകും.
എംഡി/എംഎസ്/ഡിഎൻബി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ മാനദണ്ഡം നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. NEET-PG 2023-ന്റെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...