Neet PG Counselling 2021: നീറ്റ് പിജി മുന്നാക്ക സംവരണം: വരുമാനപരിധി ഈ വർഷവും 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
വിദഗ്‌ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി .
New Delhi : നീറ്റ് പിജി (NEET PG) പ്രവേശനത്തിനുള്ള മുന്നോക്ക സംവരണത്തിനുള്ള വരുമാന പരിധി 8 ലക്ഷമായി തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ (Supreme Court) അറിയിച്ചു. എന്നാൽ സംവരണ മാനദണ്ഡങ്ങളിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പിലാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
വിദഗ്‌ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി . 1000 സ്ക്വയർഫീറ്റിൽ കൂടുതൽ വീടുള്ളവർക്ക് സംവരണം കിട്ടില്ല എന്ന മാനദണ്ഡം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എട്ട് ലക്ഷം രൂപയിൽ വരുമാന പരിധി നിശ്ചയിച്ച് ഈ വർഷം നീറ്റ് പിജി (NEET PG) പ്രവേശനം നടത്തും.
എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് ഈ വര്ഷം പത്ത് ശതമാനം സാമ്പത്തിക സംവരണം ലഭിക്കും. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറാണോയെന്ന് സുപ്രീം കോടതി മുമ്പ് ചോദിച്ചിരുന്നു. മാത്രമല്ല ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിനും മുന്നോക്ക സംവരണത്തിനും ഒരേ മാനദണ്ഡം എങ്ങനെയാണ് ശരിയാവുകയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.
ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു, എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോർട്ടാണ് സമിതി സമർപ്പിച്ചത്. ഇതിനെ തുടർന്ന് മെഡിക്കൽ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...