NEET UG 2023: നീറ്റ്, യുജി രജിസ്ട്രേഷൻ തീയ്യതി നീട്ടി, അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ.നീറ്റ് യുജി പരീക്ഷ ഇത്തവണ മെയ് ഏഴിനാണ് നടത്തുന്നത്
NEET UG 2023-ന്റെ രജിസ്ട്രേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീട്ടി. താൽപ്പര്യമുള്ളവർക്കും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും 2023 ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾ ഔദ്യോഗിക സൈറ്റായ neet.nta.nic.in-ൽ നൽകിയിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾ മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ.നീറ്റ് യുജി പരീക്ഷ ഇത്തവണ മെയ് ഏഴിനാണ് നടത്തുന്നത്. ഇതിനായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി.
രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഒരാഴ്ച മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ റിലീസ് ചെയ്യും. അതിനുശേഷം ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ക്രമം ഔദ്യോഗിക വെബ്സൈറ്റിൽ നൽകും.
അഡ്മിറ്റ് കാർഡ് റിലീസ് ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾക്ക് അത് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് ഇല്ലാതെ ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാർഡിന് പുറമെ ഫോട്ടോ പതിച്ച ഐഡി, ആധാർ കാർഡ് എന്നിവയും പരീക്ഷാ കേന്ദ്രത്തിൽ ഉദ്യോഗാർത്ഥികൾ കരുതണം. പരീക്ഷയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അഡ്മിറ്റ് കാർഡിൽ നൽകും.
അപേക്ഷിക്കേണ്ട വിധം
1. neet.nta.nic.in എന്ന എൻടിഎ നീറ്റിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. സ്വയം രജിസ്റ്റർ ചെയ്യുക.
4. അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക, സബ്മിറ്റ് ചെയ്യുക
5. കൂടുതൽ ആവശ്യത്തിനായി ഫോം ഡൗൺലോഡ് ചെയ്ത് ഹാർഡ് കോപ്പി സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...