DRDO വ്യാജ തിരിച്ചറിയൽ കാർഡ്; NIA അന്വേഷണം തുടങ്ങിയതതോടെ പ്രമുഖർ അങ്കലാപ്പിൽ!
DRDO വ്യാജ തിരിച്ചറിയൽ കാർഡ് വിഷയവുമായി NIA അന്വേഷണം തുടങ്ങിയതതോടെ പ്രമുഖർ അങ്കലാപ്പിൽ!
ന്യൂഡൽഹി: DRDO വ്യാജ തിരിച്ചറിയൽ കാർഡ് വിഷയവുമായി NIA അന്വേഷണം തുടങ്ങിയതതോടെ പ്രമുഖർ അങ്കലാപ്പിൽ!
ഡൽഹിയിൽ താമസക്കാരനായിരുന്ന മലയാളി അരുൺ പി രവീന്ദ്രൻ കേരളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കൊടുവള്ളി പോലീസിന്റെ കസ്റ്റഡിയിലായത്.
ഞാന്‍ അവസരം നല്‍കി, എന്നിട്ട് എന്നോട് ചെയ്തത് -ഗോപികയ്ക്കെതിരെ സംവിധായകന്‍
ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. പോലീസ് ഇയാളിൽ നിന്ന് വ്യാജ ഡിആർഡിഒ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തിരുന്നു. വെറും ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ എങ്ങനെ ഈ തിരിച്ചറിയൽ കാർഡ് സംഘടിപ്പിച്ചു എന്നത് പോലീസിനെ ഞെട്ടിച്ചു.
തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇയാൾ ഡെൽഹിയിലെ പല പ്രമുഖരുമായും അടുപ്പം പുലർത്തിയിരുന്നു. മന്ത്രിമാരുടെ ഓഫീസുകൾ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകൾ എന്നിവിടങ്ങളിലൊക്കെ ഇയാൾ നിത്യ സന്ദർശകനായിരുന്നു.
ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു!!
RSS-BJP നേതാക്കളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നു. മാധ്യമ പ്രവർത്തകരടക്കം നിരവധി പേരെ ഇയാൾ ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ എന്ന് പറഞ്ഞ് പരിചയപ്പെട്ടിട്ടുമുണ്ട്. ഇയാൾ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ ഭരണകാലത്താണ് തട്ടിപ്പുകൾ നടത്താൻ തുടങ്ങിയതെന്നാണ് വിവരം.
അന്ന് ഇയാൾ പ്രതിരോധ മന്ത്രാലയത്തിലെയടക്കം ഉന്നതരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഡെൽഹി മയൂർ വിഹാറിലെ താമസക്കാരനായിരുന്ന ഇയാൾ പോലീസ് പിടിയിലായതോടെ ഡൽഹി മലയാളികൾ ഞെട്ടിയിരിക്കുകയാണ്. യുപിഎ ഭരണം മാറി എൻഡിഎ അധികാരത്തിൽ വന്നതോടെ ഇയാൾ ബിജെപി നേതാക്കളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.