ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു!!

തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസായിരുന്നു. 

Last Updated : Jun 21, 2020, 10:40 AM IST
  • 2004ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അഭിനയിച്ച അവസാന ചലച്ചിത്രം. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ് ഉഷാറാണി.
  • ശങ്കരന്‍നായരാണ് ബേബി ഉഷയായി താരത്തെ സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചത്. വിഷ്ണുശങ്കറാണ് മകന്‍. കവിതയാണ് മരുമകള്‍. ഞായറാഴ്ച ചെന്നൈയിലാണ് സംസ്കാരം.
ചലച്ചിത്ര താരം ഉഷാറാണി അന്തരിച്ചു!!

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസായിരുന്നു. 

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ ഉഷാറാണി മുപ്പതോളം സിനിമകളിലാണ് ബാലതാരമായി അഭിനയിച്ചത്. 

അനുചിതമായി നിന്നെ സ്പര്‍ശിച്ചിട്ടുണ്ടോ? വെളിപ്പെടുത്തലുകളുമായി സ്ത്രീകള്‍!!

1955ല്‍ പുറത്തിറങ്ങിയ 'ന്യൂസ്‌ പേപ്പര്‍ ബോയ്‌' എന്ന ചിത്രത്തിലാണ് ബാലതാരമായി ആദ്യം അഭിനയിച്ചത്.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആകെ 200ലധികം ചിത്രങ്ങളില്‍ താരം വേഷമിട്ടു. 

തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഉഷാറാണി വിവാഹശേഷം ഇടവേള എടുത്തിരുന്നു. പിന്നീട് മകന്‍ ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്ത് തിരിച്ചെത്തിയത്. അകം, തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങിയ സിനിമകളിലാണ് രണ്ടാം വരവില്‍ അഭിനയിച്ചത്. 

മാസ്ക് ധരിക്കാത്ത യാത്രക്കാരാ... ഗെറ്റ് ഔട്ട്‌!!

2004ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അഭിനയിച്ച അവസാന ചലച്ചിത്രം. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ് ഉഷാറാണി.ശങ്കരന്‍നായരാണ് ബേബി ഉഷയായി താരത്തെ സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചത്. വിഷ്ണുശങ്കറാണ് മകന്‍. കവിതയാണ് മരുമകള്‍. ഞായറാഴ്ച ചെന്നൈയിലാണ് സംസ്കാരം. 

Trending News