പട്‌ന: ബിഹാറിൽ കൻവാർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഒൻപത്‌  പേർ മരിച്ചതായി റിപ്പോർട്ട്.   ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം നടന്നത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓടുന്ന ട്രെയിനിനു നേരെ കല്ലേറ്, യാത്രക്കാരന് പരിക്ക്!


വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് റിപ്പോർട്ട്. ജെതുയി നിസാമത്ത് ഗ്രാമത്തിൽനിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സോൻപുർ പഹ്‌ലേജ ഘട്ടിൽനിന്ന് മടങ്ങുന്നവഴി തീർത്ഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.


Also Read: 12 മാസത്തിനുശേഷം ശുക്ര-സൂര്യ സംയോഗം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും!


വാഹനത്തിന് ഉയരം കൂടുതലായിരുന്നതിനാൽ ഹൈ ടെൻഷൻ വയറിൽ തട്ടുകയും തുടർന്ന് വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നുവെന്ന് ഹാജിപുർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഓം പ്രകാശ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.  മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രാവണ മാസത്തിൽ മഹാദേവൻ മഹാദേവന് അർപ്പിക്കാൻ ജന്മനാട്ടിൽ നിന്ന് ഗംഗാജലം കൊണ്ടുപോകുന്ന ശിവഭക്തരാണ് കൻവാരിയർ. എല്ലാ വർഷവും നടക്കുന്ന ഏറ്റവും വലിയ മതപരമായ യാത്രകളിലൊന്നാണ് ഈ കൻവർ യാത്ര.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.