Bihar: ഓടുന്ന ട്രെയിനിനു നേരെ കല്ലേറ്, യാത്രക്കാരന് പരിക്ക്!

Viral Video: സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നില്‍ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നതും  മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരന്‍ മൂക്കിന് പരിക്കേറ്റ നിലയില്‍ ട്രെയിനിനകത്ത് സീറ്റില്‍ ഇരിക്കുന്നതും കാണാം. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 10:41 AM IST
  • ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രാക്കാരന് പരിക്ക്
  • കല്ലേറിൽ യാത്രക്കാരന്റെ മൂക്കിനാണ് പരിക്കേറ്റത്
Bihar: ഓടുന്ന ട്രെയിനിനു നേരെ കല്ലേറ്, യാത്രക്കാരന് പരിക്ക്!

ഭഗല്‍പൂര്‍–ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ ബീഹാറില്‍ വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റിപ്പോർട്ട്. കല്ല്  എറിഞ്ഞയാളുടെ ചിത്രങ്ങളും വീഡിയോയും ട്രെയിനില്‍ നിന്നുതന്നെ ഒരാള്‍ പകര്‍ത്തുകയും ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്. 

Also Read: മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ജമ്മുകശ്മീരിൽ വൻ നാശനഷ്ടം

സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നില്‍ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നതും  മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരന്‍ മൂക്കിന് പരിക്കേറ്റ നിലയില്‍ ട്രെയിനിനകത്ത് സീറ്റില്‍ ഇരിക്കുന്നതും കാണാം. ദര്‍ബംഗയ്ക്കും കാകര്‍ഘാതിയ്ക്കും ഇടയ്ക്കുവെച്ചാണ് കല്ലേറുണ്ടായതെന്നും എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും വീഡിയോ ക്ലിപ്പിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്.

Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർക്ക് സുവർണ്ണ കാലം, ആഗ്രഹിക്കുന്നത് നടക്കും!

 

ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപ്പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പോസ്റ്റില്‍ പ്രതികരണവുമായി റെയില്‍വെ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാരനായ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും റെയില്‍വെ അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News