ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിച്ചു. ഇയാള്‍ നല്‍കിയിരുന്ന തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി ഇന്ന് തള്ളിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, തിരുത്തല്‍ ഹര്‍ജി തള്ളിയതോടെ അടുത്ത 7 ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്‌. അതനുസരിച്ചാണ് ഇയാള്‍ രാഷ്ടപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.


അതേസമയം. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി തള്ളി. ദയാഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.


എന്നാല്‍, കേസിലെ മറ്റ് മൂന്ന് പ്രതികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും മുന്‍പേ തന്നെ തള്ളിയതാണ്. അതായത് ഈ മൂന്നുപേര്‍ക്ക്‌ ഇനി യാതൊരുവിധ നിയമ പരിരക്ഷയും ലഭിക്കില്ല. എന്നാല്‍, പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.


അതേസമയം, ഡല്‍ഹി പട്യാല കോടതി പുറത്തിറക്കിയ മരണ വാറണ്ട് അനുസരിച്ച് നാളെ (മാര്‍ച്ച് 3)യാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കേണ്ടത്. എന്നാല്‍, പവന്‍ഗുപ്ത ഇതുവരെ ദയാഹര്‍ജി നല്കാത്തതിനാല്‍ വധശിക്ഷ നടപ്പാക്കല്‍ നീളും.


എന്നാല്‍, ഒരേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ ആകയാല്‍ ഒരേ സമയം തൂക്കിലേറ്റുമോ, അതോ നിയമ പരിരക്ഷ അവസാനിച്ചവര്‍ക്ക് വധശിക്ഷ നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്....


വധശിക്ഷ ഒരുമിച്ച് നടപ്പാക്കേണ്ട എന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി വിധിക്കുകയാണെങ്കില്‍ ഒരു പക്ഷെ "മാര്‍ച്ച്‌ 3, 2020" നീതിയുടെ ദിവസം എന്ന് ചരിത്രത്തില്‍ കുറിയ്ക്കപ്പെടും....