'ദൃശ്യം', മദാരി തുടങ്ങിയ സുപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു... 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത്,  2005ൽ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു  സംവിധായകനായി  അരങ്ങേറ്റം കുറിച്ചത്.  മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്‍റെ  ദൃശ്യത്തിന്‍റെ  ഹിന്ദി പതിപ്പ് ഒരുക്കിയത് നിഷികാന്ത്  ആയിരുന്നു. 


കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ   നില  അതീവ​ ഗുരുതരമാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണവാർത്തയും പുറത്തുവന്നത്.


കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ജൂലൈ 31ന് നിഷികാന്തിനെ ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള എഐജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. multiple organ failure ആണ് മരണ കാരണം എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.  


2005ൽ താന്‍ സംവിധാനം  ചെയ്ത ആദ്യ ചിത്രമായ  'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിന്  മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.  'ഹവ ആനേ ദേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം എത്തിയിരുന്നു. 


2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കി 2008ൽ പുറത്തിറങ്ങിയ  'മുംബൈ മേരി ജാൻ' ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ്  ചിത്രം.


നിഷികാന്ത് കാമത്തിന്‍റെ  നിര്യാണത്തില്‍  ബോളിവുഡ് താരങ്ങള്‍  അതീവ ദുഃഖം  രേഖപ്പെടുത്തി.  നടൻ റിതേഷ് ദേശ്മുഖ് ആണ് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത അറിയിച്ചത്.