UP Assembly Election 2022:  ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ 5 വര്‍ഷമായി കാണുന്ന മാറ്റങ്ങള്‍ വെറും ട്രെയ്‌ലര്‍ മാത്രമാണ്, യഥാര്‍ത്ഥ പടം  വരാനിരിയ്ക്കുന്നതേയുള്ളൂവെന്ന്  കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി...   


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര്‍പ്രദേശില്‍ കുടുംബങ്ങള്‍ നയിക്കുന്ന സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നും  സംസ്ഥാനത്ത് BJP വന്‍ നെട്ടമുണ്ടാക്കുമെന്നും   ഗഡ്കരി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ്  തിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു ഗഡ്കരിയുടെ പ്രഖ്യാപനം.


മുഖ്യ എതിരാളികളായ കോൺഗ്രസിനേയും  സമാജ്‌വാദി പാർട്ടിയേയും പ്രത്യക്ഷത്തിൽ കടന്നാക്രമിച്ച  ഗഡ്കരി, സംസ്ഥാനത്ത് ഇപ്പോള്‍ "അമ്മ-മകൻ" അല്ലെങ്കിൽ "അച്ഛൻ-മകൻ" സർക്കാരല്ലെന്ന് അഭിപ്രായപ്പെട്ടു.  സബ്‌കാ സാത്ത്, സബ്‌കാ വികാസ് എന്ന പ്രമേയം   അടിസ്ഥാനമാക്കിയാണ് BJP സര്‍ക്കാര്‍  പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


"ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യം  (Ram Rajya) പടുത്തുയര്‍ത്താനാണ്  BJP യുടെ ശ്രമം. അതിനായി ജാതിയതയും  വര്‍ഗീയതയും  ഇവിടെ നിന്നും തുടച്ചു നീക്കും", ഗഡ്കരി  കൂട്ടിച്ചേര്‍ത്തു. 


Also Read: PM Security Breach Update: പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ സംഭവം സുപ്രീംകോടതിയില്‍, അന്വേഷണസംഘം രൂപീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍


ഗംഗാനദിയിൽ 1,785 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആറുവരി പാലത്തിന്  തറക്കല്ലിട്ട ശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി.  അയോധ്യ മുതൽ ചിത്രകൂട് വരെയുള്ള 132 കിലോമീറ്റർ ദൈർഘ്യമുള്ള ‘രാം ഗമൻ മാർഗും  (Ram Gaman Marg) ഈ പദ്ധതിയില്‍  ഉൾപ്പെടുന്നു.


Also Read: PM Security Breach Update: രാഷ്ടപതിയുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച, സുരക്ഷാവീഴ്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി


നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക, ദേശീയ നേതാക്കളുടെ  ശ്രദ്ധ ഉത്തര്‍ പ്രദേശിലാണ്.  ക്ഷേത്രങ്ങളും ഹൈന്ദവ വിശ്വാസങ്ങളും അടിസ്ഥാനമാക്കി കരുക്കള്‍ നീക്കിയാല്‍ ഇത്തവണയും   ഉത്തര്‍പ്രദേശ്‌ കൂടെ നില്‍ക്കും എന്നുതന്നെയാണ്   ബിജെപിയുടെ വിശ്വാസം. ശ്രീരാമനും കൃഷണനും  രാമക്ഷേത്രവും ഇതിനോടകം  തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ നിറഞ്ഞുകഴിഞ്ഞു. 


രാജ്യത്തെ ഏറ്റവും  വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌  BJPയ്ക്ക്  രാഷ്ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമാണ്‌.  എന്ത് വിലകൊടുത്തും ഉത്തര്‍ പ്രദേശില്‍  അധികാരം  നിലനിര്‍ത്തേണ്ടത്  BJPയെ സംബന്ധിച്ചിടത്തോളം  അഭിമാന പ്രശ്നമാണ്...  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക