PM Security Breach Update: രാഷ്ടപതിയുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച, സുരക്ഷാവീഴ്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി

ബുധനാഴ്ചത്തെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാവീഴ്ചയിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 02:52 PM IST
  • ബുധനാഴ്ചത്തെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാവീഴ്ചയിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
  • രാഷ്‌ട്രപതി ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിയെ ധരിപ്പിച്ചിരുന്നു.
PM Security Breach Update: രാഷ്ടപതിയുമായി  പ്രധാനമന്ത്രിയുടെ  നിര്‍ണ്ണായക കൂടിക്കാഴ്ച, സുരക്ഷാവീഴ്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി

New Delhi: ബുധനാഴ്ചത്തെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാവീഴ്ചയിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

രാഷ്‌ട്രപതി ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍  പഞ്ചാബ്  സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച്  പ്രധാനമന്ത്രി രാഷ്ട്രപതിയെ ധരിപ്പിച്ചിരുന്നു.  
 
അതേസമയം,  പഞ്ചാബ് സന്ദര്‍ശനത്തിനിടെ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയില്‍ വീഴ്ച വന്ന  സംഭവം  സുപ്രീംകോടതിയിലെത്തി.  ലോയേർസ് വോയ്സ് എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി സമര്‍പ്പിച്ചത്.   ഹർജി വെള്ളിയാഴ്ച  പരിഗണിക്കും. വിഷയം ഏറെ  ഗൗരവമുള്ളതാണെന്ന്  നിരീക്ഷിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം വി രമണ ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൂടി നൽകാൻ  ആവശ്യപ്പെട്ടു.

Also Read: PM Modi Security Lapse: സുരക്ഷ വീഴ്ച ഇല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി, കേന്ദ്രത്തിന് റിപ്പോർട്ട് ഉടന്‍ നൽകിയേക്കും

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലുണ്ടായ  സുരക്ഷ വീഴ്ചയിൽ  അന്വേഷണത്തിന് പഞ്ചാബ് സ‍ർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു.  ജസ്റ്റിസ് എം എസ് ഗിൽ അദ്ധ്യക്ഷനായ  സമിതിയാണ് അന്വേഷണം നടത്തുക.   ജസ്റ്റിസ് എം എസ് ഗിൽ,   പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരകാര്യം), ജസ്റ്റിസ് അനുരാഗ് വർമ ​​എന്നിവരടങ്ങുന്ന സമിതി 3 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ  സംഭവം രാജ്യമൊട്ടാകെ  ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിരിക്കുകയാണ്.  സംസ്ഥാന  സർക്കാരിനെതിരെ പരാതിയുമായി ബിജെപി നേതാക്കൾ പഞ്ചാബ് ഗവർണറെ കണ്ടു. 

Also Read: PM Modi security lapse: പഞ്ചാബ്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കനത്ത പരാജയം, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അമരീന്ദർ സിംഗ്

അതേസമയം,  പ്രധാനമന്ത്രി മടങ്ങിയതിന് ശേഷം  പഞ്ചാബ്  മുഖ്യമന്ത്രി  ചന്നി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍  സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗമാക്കാന്‍  പെട്ടെന്ന് തീരുമാനമെടുത്തുഎന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം നടന്ന സംഭവം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.  പഞ്ചാബിലെ  ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഭട്ടിൻഡയിൽ എത്തിയത്. എന്നാല്‍, കാലാവസ്ഥ മോശമായതോടെ ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. റോഡുമാർഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. 

എന്നാല്‍,  ഹുസൈനിവാലയിലേയ്ക്കുള്ള യാത്രാമധ്യേ ഏകദേശം 30 കിലോമീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടയുകയും  മുദ്രാവാക്യം വിളിയ്ക്കുകയും ചെയ്തു.  പ്രധാനമന്ത്രിയുടെ വാഹനത്തിന് ഏകദേശം 10 മീറ്റര്‍ വരെ അകലെ പ്രതിഷേധക്കാര്‍ എത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News