ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് 
അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ ചിലർ റിട്ട് ഹര്‍ജി നല്‍കിയത്. 


കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.


തെറ്റായ നടപടികള്‍ കൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 


ഒരു പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശന൦ നിഷേധിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ആരെങ്കിലും പ്രവേശനം തടഞ്ഞാല്‍ അത് ഇസ്ലാമിക വിരുദ്ധമാണെന്നും വ്യക്തമാക്കി. 


എല്ലാ പള്ളികളിലും ചില നിയന്ത്രണങ്ങള്‍ മാത്രമാണ് സ്ത്രീകള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. 


ശബരിമല യുവതി പ്രവേശന വിഷയം വിശാല ബഞ്ചിന് വിട്ട സുപ്രീം കോടതി മുസ്ലീം പള്ളികളിലേയും പാഴ്സി ക്ഷേത്രങ്ങളിലേയും സ്ത്രീ പ്രവേശനവും വിശാല ബഞ്ചിനു വിട്ടിരുന്നു. 


മൂന്നിടത്തെയും വിഷയം സമാനമാണെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു കോടതിയുടെ തീരുമാനം. 


 അടുത്തിടെ ജസ്റ്റിസ് എസ്.എ ബോബ്ഡെ പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.