ന്യൂഡല്‍ഹി: പശ്ചിമബംഗാളിൽ രഥയാത്ര നടത്താനുള്ള ബിജെപിയുടെ മോഹത്തിന് സുപ്രീംകോടതിയിൽനിന്നും അനുമതി നിഷേധിക്കപ്പെട്ടതോടെ പുതിയ മാര്‍ഗ്ഗം തേടുകയാണ് പാര്‍ട്ടി നേതൃത്വം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയുടെ രഥയാത്രക്ക് പശ്ചിമബംഗാള്‍ സര്‍ക്കാരും കൊല്‍കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെയാണ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചത്. പക്ഷെ, സുപ്രീം കോടതിയും അനുമതി നല്കാന്‍ വിസമ്മതിക്കുകയായിരുന്നു. ക്രമസമാധാനം സംബന്ധിച്ച സംസ്ഥാന സർക്കാരിന്‍റെ ആശങ്ക പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്‍റെ ആശങ്ക ദൂരീകരിക്കും വിധം യാത്രയുടെ ഘടന മാറ്റി അപേക്ഷ സമര്‍പ്പിക്കാനും ബിജെപിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
അതനുസരിച്ചാണ് രഥയാത്രയ്ക്ക് പകരമായി ബിജെപി പ
ശ്ചിമബംഗാളിൽ പദയാത്ര നടത്താന്‍ പദ്ധതിയിടുന്നത്. 


ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി രഥയാത്രകള്‍ സംഘടിപ്പിക്കാനായിരുന്നു ബിജെപി പദ്ധതി. എന്നാല്‍, രഥയാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാല്‍   പദയാത്ര, റാലി, ജനസഭ തുടങ്ങിയവ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിലും പദയാത്ര, റാലി, ജനസഭ തുടങ്ങിയവ സംഘടിപ്പിക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. 
 
രഥയാത്രയ്ക്ക് സുപ്രീം കോടതി അനുമതി നിഷേധച്ചതോടെ ജനുവരി 29ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടത്താന്‍ തീരുമാനിച്ചിരുന്ന വന്‍ റാലി പാര്‍ട്ടി റദ്ദാക്കിയിരികുകയാണ്.