New Delhi: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്ന് മുതല്‍ (ചൊവ്വാഴ്ച) ചര്‍ച്ച ആരംഭിക്കും. പ്രതിപക്ഷത്തിനായി കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുക എന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Manipur Violence: മണിപ്പൂര്‍ കലാപം, മുൻ ജഡ്ജിമാരുടെ മൂന്നംഗ വനിതാ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി 
 
മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ മൗനവും നിസംഗതയുമാണ് മോദിസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്‌. കലാപത്തിനിടെ ആദ്യം മണിപ്പൂര്‍ സന്ദര്‍ശിച്ച നേതാവാണ്‌ രാഹുല്‍ ഗാന്ധി എന്നതും ശ്രദ്ധേയമാണ്.


Also Read:  Cow To Replace Tiger? പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുമോ? എന്താണ് കേന്ദ്രത്തിന്‍റെ പ്രതികരണം 
 


ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന  വംശീയ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി മോദിയെ നിർബന്ധിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ അവിശ്വാസപ്രമേയം.  വ്യാഴാഴ്ച (ഓഗസ്റ്റ് 10) പ്രമേയത്തിന് പ്രധാനമന്ത്രി മോദി മറുപടി നൽകും.


അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യം തങ്ങളുടെ ദൃഢമായ ഐക്യം പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കും എന്നാണ്  രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 


എന്നാല്‍, വാക് ചാതുര്യത്തിന് പേരുകേട്ട പ്രധാനമന്ത്രിയ്ക്ക് ഈ അവിശ്വാസ പ്രമേയ ചർച്ച ശക്തമായി സര്‍ക്കാരിന്‍റെ അഭിപ്രായം പറയാൻ പ്രതിപക്ഷം വേദിയൊരുക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ  അഭിപ്രായപ്പെടുന്നത്. 


എന്തായാലും ഇനിയുള്ള മൂന്ന് ദിവസങ്ങളില്‍ ലോക്‌സഭയില്‍  തീപാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.