ന്യൂഡല്‍ഹി: ഇനി മുതല്‍ ആധാറില്‍ നിങ്ങളുടെ പുതിയ ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട. 


COMMERCIAL BREAK
SCROLL TO CONTINUE READING

പകരം ആധാര്‍ സെന്‍ററില്‍ നേരിട്ട് എത്തിയാല്‍ മതിയാകും. വിരലടയാളം, ഐറിസ് സ്കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. 


ഇതുസംബന്ധിച്ചുള്ള അറിയിപ്പ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.


 



 


പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡിഎഐ അറിയിച്ചിരുന്നു.


ഓണ്‍ലൈനില്‍ വിലാസം മാത്രം മാറ്റുന്നതിനെ സാധിക്കൂ. അതിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം. ഒടിപി മൊബൈലിലാണ് ലഭിക്കുന്നത്.