Chennai : രണ്ട് വർഷം മുമ്പ് ജമ്മു കാശ്മീരിലെ Pulwama യിൽ വീരമൃത്യ വരിച്ച CRPF ജവന്മാർക്ക് ആദരവർപ്പിച്ച് Prime Minister Narendra Modi. ഒരു ഭാരതീയനും ഈ മറക്കാൻ സാധിക്കില്ലെന്നാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് വർഷം മുമ്പ് ഈ ദിനം പുൽവാമയിൽ (Pulwama Attack) നടന്നത് ഒരു ഭാരതീയനും മറക്കാൻ സാധിക്കില്ല,  ആ വീരമൃത്യു വരിച്ച ജവാന്മാർക്ക് മുമ്പിൽ ആദരവറിയിരക്കുന്നു. നമ്മൾ എപ്പോഴും നമ്മു‌ടെ സൈന്യത്തെ കുറിച്ച് ഓർത്ത് അഭിമാനമുള്ളവരാണ്. അവരുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ വെച്ച് ന‍ടന്ന ചടങ്ങിൽ വെച്ച് പറഞ്ഞത്. നമ്മുടെ സേന ഒരിക്കൽ കൂടി തെളിയിച്ചതാണ് നമ്മുടെ നാടിന് സുരക്ഷയോടെ കാത്ത് പരിപാലിക്കാൻ.


ALSO READ: Pulwama Attack: ചോര ഉണങ്ങാത്ത രണ്ട് വർഷങ്ങൾ,രാജ്യത്തിന് നഷ്ടമായ ധീര ജവാൻമാർ


2019 ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുൽവാമയിൽ CRPF ജവന്മാരുമായി പോയ വാഹനത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാറമായി വന്ന് പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് ഭീകരൻ ഇടിച്ച് സ്ഫോടനം ഉണ്ടാക്കിയാണ് 40 ജവാന്മാരുടെ വിരമൃത്യുവിന് വഴിവെക്കുന്നത്. 


ALSO READ: Pulwama Attack: രാജ്യം വിറങ്ങലിച്ചു പോയ കറുത്ത ദിനം,ഒാർമിക്കാം രാജ്യത്തിനായ് ജീവൻ വെടിഞ്ഞ ധീരൻമാരെ



പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും തുടങ്ങിയ നിരവധി നേതാക്കളാണ് പുൽവാമയിൽ വീര്യമൃത്യു വരിച്ച ജവാന്മാർക്ക് ആദരവർപ്പിച്ചത്. താൻ ആ വീര ജവന്മാരുടെ മുന്നിൽ സാഷ്ടാം​​ഗം വണങ്ങുന്നു, ഭാരതം ഒരിക്കലും ആവരുടെ ധീരതയും ത്യാ​ഗവും മറക്കില്ലെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. വീരമൃത്യു വരിച്ച ജവന്മാർക്ക് ആദരവർപ്പിച്ചു അവരുടെ കുടുംബങ്ങൾക്ക് ആശ്വാസം നേർന്ന് രാഹുൽ ​ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.