ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്കു പിന്നാലെ ബി.ജെ.പിയില്‍ അലോസരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ഗംഗാ പുനരുജ്ജീവന   ചുമതലയില്‍ നിന്ന് നീക്കിയതിന്‍റെ അമര്‍ഷം പരസ്യമായി പുറത്തറിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി ഉമാ ഭാരതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉമാ ഭാരതിയില്‍നിന്നും ആ വകുപ്പ് ഇപ്പോള്‍ നിതിന്‍ ഗഡ്കരിക്കാണ് മാറ്റി നല്‍കിയത്. 


"ഒരാള്‍ക്കും തന്നെ ഗംഗയില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല, ഗംഗ ഇപ്പോഴും എന്നോടൊപ്പമാണ്. ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് ആ വകുപ്പ് നിതിന്‍ ഗഡ്കരിക്കു നല്‍കുക. കാരണം, നമാമി ഗംഗാ പദ്ധതിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചത് ഗഡ്കരിയോടൊപ്പം ചേര്‍ന്നാണ്" ഉമാ ഭാരതി ന്യൂഡല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.


"കഴിഞ്ഞവര്‍ഷം ഞാനൊരു പദയാത്ര പ്രഖ്യാപിക്കുകയും ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അറിയിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷം യാത്ര തുടങ്ങാമെന്നാണ് അന്ന് ഷാ പറഞ്ഞത്, അവര്‍ പറഞ്ഞു.


മന്ത്രാലയത്തിന്‍റെ കീഴില്‍ വന്ന ഒട്ടുമിക്ക പദ്ധതികളും പൂര്‍ത്തിയാക്കുകയും പ്രബല്യത്തിലെത്തിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു 


ഗംഗയെ ശുദ്ധീകരിക്കണമെന്ന ബോധവല്‍ക്കരണം നടത്താന്‍ ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ ഗംഗാസഗറില്‍ നിന്നും പദയാത്ര നടത്താന്‍ പോവുകയാണ്. സര്‍ക്കാരിനു മാത്രം ഗംഗയെ ശുദ്ധീകരിക്കാനാവില്ല. ജനങ്ങളുടെ കൂടി പിന്തുണ അതിന് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് പാര്‍ട്ടിയോടുള്ള പ്രതിക്ഷേധമായി കാണരുതെന്നും അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.