Diesel Vehicles: ഡീസല്‍ വാഹനങ്ങള്‍ക്ക് വില കൂടുമോ? നിതിന്‍ ഗഡ്കരി പറയുന്നത് എന്താണ്?
Diesel Vehicles Price Hike: ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക GSTചുമത്താനുള്ള നിർദ്ദേശമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച വ്യക്തമാക്കി
Diesel Vehicles Price Hike: രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാകുമെന്ന് അടുത്തിടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതായത്, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം കൈക്കൊണ്ട ഒരു തീരുമാനമാണ് ഈ വില വര്‍ദ്ധനയ്ക്ക് പിന്നില്‍.
ഡീസൽ വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ 10% അധിക വില്‍പ്പന തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങള്‍ മാത്രം ശേഷിച്ചിരിയ്ക്കുന്ന അവസരത്തില്‍ അത്തരമൊരു നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തുനിയുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക GSTചുമത്താനുള്ള നിർദ്ദേശമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച വ്യക്തമാക്കി. 63-ാമത് വാർഷിക സിയാം കൺവെൻഷനിൽ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഓട്ടോമൊബൈൽ വ്യവസായം ഏറെ ശക്തിപ്പെട്ടതായി നിതിന്‍ ഗഡ്കരി സിയാം കൺവെൻഷനിൽ സംസാരിക്കവെ പറഞ്ഞു. 2014ൽ ലോകത്ത് ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ഇന്ന് മൂന്നാം സ്ഥാനത്താണ്. ഈ വ്യവസായം 10 കോടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നല്‍കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയാണ് സ്വാശ്രയ ഇന്ത്യയുടെ ലക്ഷ്യം. ജി20 ഉച്ചകോടിയില്‍ ആഗോള ജൈവ ഇന്ധന സഖ്യം സംബന്ധിച്ച് സമവായത്തിലെത്തിയെന്നും ഗഡ്കരി പറഞ്ഞു.
ഡീസലും പെട്രോളും ഉപേക്ഷിച്ച് EVയിലേക്കും പുനരുപയോഗ ഊർജത്തിലേക്കും മാറാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ഗഡ്കരി വ്യക്തമാക്കി. ഫോസിൽ ഇന്ധന എഞ്ചിനുകളിൽ നിന്ന് മുന്നോട്ട് പോകാനുള്ള സമയമാണ് ഇത്. ലോകവിപണിയിൽ മുന്നോട്ടുപോകാനും മത്സര ക്ഷമതയുള്ളവരാകാനും ലോജിസ്റ്റിക് ചിലവ് കുറയ്ക്കേണ്ടതുണ്ട്, അതിനായി എല്ലാ റോഡുകളും തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കി വരികയാണ് എന്നും ഗഡ്കരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...