Delhi Coronavirus Update: രാജ്യ തലസ്ഥാനത്തെ രണ്ടില്‍ ഒരു കുടുംബം കഴിഞ്ഞ 3 ആഴ്ചയായി പനിയുടെ ലക്ഷണങ്ങളാല്‍ വലയുകയാണ്. അടുത്തിടെ നടന്ന ഒരു സര്‍വേ തെളിയിയ്ക്കുന്നത് ഡൽഹി-എൻസിആറിലെ രണ്ടില്‍ ഒരു കുടുംബം പനി, വൈറല്‍ അല്ലെങ്കിൽ കോവിഡ് എന്നിവയാൽ ബുദ്ധിമുട്ടുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.
Also Read: Vitamin Supplements after 50: അന്‍പത് വയസ് കഴിഞ്ഞോ? ഭക്ഷണകാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
ഡൽഹി-എൻസിആർ പ്രദേശത്ത് താമസിക്കുന്ന ആളുകൾ കഴിഞ്ഞ 3 ആഴ്ചയായി വൈറല്‍ പനിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാല്‍ വലയുകയാണ്. ഈ രോഗങ്ങളുടെ ആഘാതം വിലയിരുത്തുന്നതിനായി ലോക്കൽ സർക്കിളുകൾ ആഗസ്റ്റ് രണ്ടാം വാരത്തിൽ ഒരു സർവേ നടത്തിയിരുന്നു. ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് സര്‍വേ ഫലം പുറത്തുവിട്ടത്. അതായത് ഡല്‍ഹി NCR-ലെ രണ്ടില്‍ ഒരു കുടുംബത്തില്‍ പനി, വൈറല്‍ അല്ലെങ്കിൽ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം, സെപ്റ്റംബറോടെ ഈ കണക്ക് 50 ശതമാനത്തിലെത്തി.
Also Read: Dandruff Home Remedies: ആര്യവേപ്പ്, ഉലുവ, തൈര്; ഈ പൊടിക്കൈ മതി താരന്‍ പറപറക്കും
ലോക്കൽ സർക്കിളുകളുടെ ഏറ്റവും പുതിയ സർവേ അനുസരിച്ച്, ഡൽഹി-എൻസിആറിൽ കോവിഡ്, ഫ്ലൂ, പനി എന്നിവ അതിവേഗം വ്യാപിക്കുകയാണ്. കൂടാതെ, രോഗം ഡല്‍ഹിയോട് ചേര്‍ന്നുള്ള ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ലോക്കൽ സർക്കിളുകൾ നടത്തിയ സര്‍വേ അനുസരിച്ച് 50 ശതമാനം കുടുംബങ്ങളിലും ഒന്നു മുതൽ മൂന്നു പേർ വരെ കോവിഡ്, ഫ്ലൂ അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങളോടെ സുഖമില്ലാത്ത അവസ്ഥയിലാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യ തലസ്ഥാനത്ത് പനി, വൈറല്‍ അല്ലെങ്കിൽ കോവിഡ് ബാധയുടെ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്. രോഗാവസ്ഥയിലുള്ളവരില്‍ ഭൂരിഭാഗം പേരും കോവിഡ് പ്രോട്ടോക്കോൾ പാലിയ്ക്കുന്നില്ല എന്നത് രോഗം വലിയ തോതില്‍ പകരാന്‍ ഇടയാക്കുന്നു.
പനി, വൈറല്‍, കോവിഡ് എന്നിവയുടെ വ്യാപനം ഈ മേഖലയില്‍ പുതിയൊരു കോവിഡ് വകഭേദം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് സര്‍വേ നടത്തിയ കണ്ടെത്തല്‍. BA.2.86 എന്ന് പേരിട്ടിരിക്കുന്നതും പിറോള എന്ന് വിളിപ്പേരുള്ളതുമായ പുതിയ വകഭേദം നിലവില്‍ അമേരിക്ക, യുകെ അടക്കം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.
BA.2.86 പിറോള വകഭേദം ഒമിക്രോണിൽ നിന്ന് വളരെ വ്യത്യസ്തവും അതിന് മുന്‍പ് രൂപപ്പെട്ട ആൽഫ, ഡെൽറ്റ വകഭേദങ്ങളോട് വളരെ സാമ്യ മുള്ളതുമാണ്. BA.2.86 പിറോള ബാധിക്കുന്നവര്‍ക്ക് ശ്വാസതടസ്സം, മണം രുചി എന്നിവ നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നു.
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് കൊറോണ അവസാനിച്ചിട്ടില്ല, വീണ്ടും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട സമയമാണ് ഇത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...