G20 Summit: ജി20 ഉച്ചകോടിയ്ക്ക് ബജറ്റിനേക്കാൾ കൂടുതൽ പണം ചിലവഴിച്ചോ? ആരോപണത്തില്‍ കേന്ദ്രം നല്‍കുന്ന മറുപടി

G20 Summit:  G20 ഉച്ചകോടി വിജയകരമായി പൂര്‍ത്തിയായതോടെ വിവാദങ്ങളും തലപൊക്കി തുടങ്ങി.   അതായത്, G20 ഉച്ചകോടി സംഘടിപ്പിക്കുന്നതിന് നീക്കിവച്ച പണത്തിലും അധികം കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 01:47 PM IST
  • കേന്ദ്ര സർക്കാരിന്‍റെ വസ്തുതാ പരിശോധനാ സംഘം ഈ ആരോപണങ്ങൾ വസ്തുതാപരമായി പരിശോധിക്കുകയും ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
G20 Summit: ജി20 ഉച്ചകോടിയ്ക്ക് ബജറ്റിനേക്കാൾ കൂടുതൽ പണം ചിലവഴിച്ചോ? ആരോപണത്തില്‍ കേന്ദ്രം നല്‍കുന്ന മറുപടി

G20 Summit: കേന്ദ്ര സര്‍ക്കാര്‍ G20 ഉച്ചകോടി ഡൽഹിയിൽ വിജയകരമായി സംഘടിപ്പിച്ചു. G20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എല്ലാ അംഗ രാജ്യങ്ങളുടെയും തലവൻമാർ ന്യൂഡൽഹിയിലെത്തി. G20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ പല രാജ്യങ്ങളമായും ഉഭയകക്ഷി ചർച്ചകൾ നടത്തി.  G20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പ് ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ പുകഴ്ത്തുന്നതിന് വഴിയൊരുക്കി.

Also Read:  Joe Biden and G20 Summit: മനുഷ്യാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍  ഉന്നയിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ
 
വന്‍ പ്രഖ്യാപനങ്ങളും 2023, G20 ഉച്ചകോടിയില്‍ നടന്നിരുന്നു.  ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള വലിയ പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടായി. കൂടാതെ, അടുത്ത വര്‍ഷം മുതല്‍ ആഫ്രിക്കന്‍ യൂണിയനും  G20യില്‍ ചേരുകയാണ്. ഇത് G20 ഉച്ചകോടിയുടെ വലിയ നേട്ടമാണ്. 

Also Read:  Delhi Coronavirus Update: കോവിഡ് പിറോള വകഭേദത്തിന്‍റെ ഭീഷണിയില്‍ രാജ്യ തലസ്ഥാനം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്  
 
എന്നാല്‍, G20 ഉച്ചകോടി വിജയകരമായി പൂര്‍ത്തിയായതോടെ വിവാദങ്ങളും തലപൊക്കി തുടങ്ങി.   അതായത്, G20 ഉച്ചകോടി സംഘടിപ്പിക്കുന്നതിന് നീക്കിവച്ച പണത്തിലും അധികം കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതായത്, പരിപാടിയുടെ നടത്തിപ്പിനായി  നീക്കിവച്ചതിലും 300% അധികം ചെലവഴിച്ചുവെന്നാണ് പ്രതിപക്ഷം ഇപ്പോൾ ആരോപിക്കുന്നത്. 

എന്നാല്‍, പ്രതിപക്ഷത്തിന്‍റെ ഈ ആരോപണം തികച്ചും തെറ്റാണ് എന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു. പ്രതിക്ഷത്തിന്‍റെ ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിയ്ക്കുന്ന മറുപടി എന്താണ്?  

G20 ഉച്ചകോടിയുടെ ചിലവ് സംബന്ധിച്ച ആരോപണവുമായി ആദ്യം രംഗത്തെത്തിയത് TMC എംപി സാകേത് ഗോഖലെയാണ്. ഇത് അവിശ്വസനീയമാണെന്നായിരുന്നു സാകേത് ഗോഖലെ അഭിപ്രായപ്പെട്ടത്. G20 ഉച്ചകോടിയ്ക്ക് ബജറ്റില്‍ അനുവദിച്ച തുകയേക്കാള്‍  300% അധികം മോദി സർക്കാർ ചെലവഴിച്ചു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. അതായത്, കഴിഞ്ഞ കേന്ദ്ര ബജറ്റിൽ G20 ഉച്ചകോടിയ്ക്ക് എത്ര തുക അനുവദിച്ചു? 990 കോടി രൂപ. മോദി സർക്കാർ യഥാർത്ഥത്തിൽ എത്ര രൂപ ചെലവഴിച്ചു? 4100 കോടിയിലധികം. ഇത് അനുവദിച്ച ബജറ്റിനേക്കാൾ 300% അല്ലെങ്കിൽ 3110 കോടി രൂപ കൂടുതലാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രതിപക്ഷത്തിന്‍റെ ആരോപണത്തില്‍ വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. കേന്ദ്ര സർക്കാരിന്‍റെ വസ്തുതാ പരിശോധനാ സംഘം PIB ഈ ആരോപണങ്ങൾ വസ്തുതാപരമായി പരിശോധിക്കുകയും ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പിഐബിയുടെ അഭിപ്രായത്തിൽ, ഈ ചെലവ് ഉച്ചകോടിക്ക് വേണ്ടി മാത്രമല്ല, ദീർഘകാല അടിസ്ഥാന സൗകര്യങ്ങളിലും ആസ്തികളിലും നിക്ഷേപം ഉൾപ്പെടുത്തിയിട്ടുണ്ട്.

G20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കോൺഗ്രസും ചോദ്യങ്ങൾ ഉന്നയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്‍റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി അധിക പണം ചിലവഴിച്ചതായി കോണ്‍ഗ്രസ്‌ ആരോപിച്ചു. നഗരത്തിലെ പാവപ്പെട്ടവരെ മറച്ചുകെട്ടി  പ്രധാനമന്ത്രി മോദി അതിഥികൾക്കായി വെള്ളിയും സ്വർണ്ണവും പൂശിയ പാത്രങ്ങള്‍ ഉൾപ്പെടെ ആര്‍ഭാടപൂര്‍വ്വമായ ക്രമീകരണങ്ങൾ നടത്തിയതായി കോണ്‍ഗ്രസ്‌ ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News