ന്യൂഡൽ​ഹി: സിഎഎ വിഷയത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ പുനഃപരിശോധനകൾക്ക് സാധ്യതയില്ലെന്ന് കേന്ദ്രസർക്കാർ. ഏതെങ്കിലും ഒരു മതവിഭാ​ഗത്തെ ലക്ഷ്യമിട്ടു കൊണ്ടല്ല നടപടികൾ പൂർത്തിയാക്കിയതെന്നും, പുനരപരിശോധന സംബന്ധിച്ച നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നിയനിർമ്മാണത്തിന് തുടർച്ചായായി ഉള്ള ചട്ടങ്ങൾ രൂപീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് വഴി 1955 ലെ പൗരത്വ ഭേദ​ഗതി നിയമത്തിലെ അപാകതകൾ തിരുത്തുകയാണ് ചെയ്യുന്നത്.  സിഎ എ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്ന വിവധ അപേക്ഷകളിലാണ് കേന്ദ്രം നിലപാട് അറിയിക്കുക. വിജ്ഞാപനവവുമായി ബന്ധപ്പെട്ട് മുസ്ലീം മതവിഭാ​ഗത്തിൽ ഉൾപ്പെട്ടവർ ഭയപ്പെടേണ്ടതില്ലെന്നും ഇന്നലെ പുറത്തിറക്കിയ കുറിപ്പിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.


ALSO READ: അയോധ്യാ രാമനെ കൺകുളിർക്കെ കാണണോ...? ദൂരദർശൻ വെച്ചാൽ മതി; തൽസമയ സംപ്രേഷണം ആരംഭിക്കുന്നു


അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ തിരിച്ചയക്കുമെന്ന ഭയം വേണ്ടെന്നും, നിലവിൽ പാക്കിസ്ഥാൻ അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ധാരണയില്ല, സിഎഎ അടിസ്ഥാനത്തിൽ ഒരു പൗരനോടും രേഖകൾ ആവശ്യപ്പെടില്ല. നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാൻ തടസ്സമില്ല.


അയൽരാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് സിഎഎ കൊണ്ടുവന്നതെന്നുമാണ് കേന്​ദ്രം വിശദീകരണ കുറിപ്പിലൂടെ വ്യക്തമാക്കിയത്. അതേസയം പൗരത്വ നിയമഭേ​​ദ​ഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്നും ശക്തമായ പ്രതിഷേധം നടക്കും. ഇന്നലെ ഡൽഹി സർവ്വകലാശാലയിൽ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാർത്ഥികളെ ക്യാംപസിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.