ന്യൂഡൽഹി: അയോധ്യയിലെ രാമ ക്ഷേത്രത്തിലെ ആരതി നിത്യേന സംപ്രേഷണം ചെയ്യാൻ ഒരുങ്ങി ദൂരദർശൻ. രാവിലെ 6. 30 നായിരിക്കും സംപ്രേഷണം ആരംഭിക്കുക. ദേശീയ മാധ്യമങ്ങളായ എഎൻഐ, എൻ ഡി ടിവി ഉൾപ്പെടെയുള്ളവയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എല്ലാദിവസവും രാംലല്ലയുടെ ദിവ്യ ദർശനം ഉണ്ടായിരിക്കും എന്നാണ്. രാവിലെ 6 30 മുതൽ ഡി ഡി നാഷണൽ കാണാമെന്നാണ് ദൂരദർശൻ തങ്ങളുടെ ഔദ്യോഗിക എക്സില്‍ കുറിച്ചത്.
ALSO READ: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം, സമയപരിധി വീണ്ടും നീട്ടി
അയോധ്യ രാമക്ഷേത്രം നേരിട്ട് കാണാൻ സാധിക്കാത്തവർക്ക് ഇതൊരു സ്വർണാ അവസരം ആയിരിക്കുമെന്നും രാമനെ കൺകുളിർക്കേ കാണാനുള്ള വലിയൊരു അവസരമാണ് ഒരുക്കുന്നത് എന്നും വക്താക്കൾ അവകാശപ്പെടുന്നു.അയോധ്യ രാമക്ഷേത്രത്തിൽ രാമന്റെ പ്രതിഷ്ഠ കഴിഞ്ഞത് മുതൽ തങ്ങൾ ഈ അവകാശം ലഭിക്കുന്നതിനായി പ്രവർത്തിക്കുന്നുവെന്നും ഇപ്പോഴാണ് അത് സാധ്യമായതെന്നും കൂട്ടിച്ചേർത്തു. രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനായി സമയം ഒരുക്കിയിരിക്കുന്നത്. ഭക്തരുടെ തിരക്ക് കാരണം ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടാറുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.