Delhi Air Pollution Update: ഡല്‍ഹി നിവാസികള്‍ക്ക് ആശ്വാസത്തിന് വകയില്ല, ദിവസങ്ങള്‍ മുന്നോട്ട് പോകുംതോറും വായു മലിനീകരണം വര്‍ദ്ധിക്കുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ AQI 500 കടന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വായുവിന്‍റെ ഗുണനിലവാരം ഏറ്റവും അപകടകരമായ നിലയില്‍ തുടരുകയാണ്. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് AQI (Air Quality Index) 450 ന് മുകളില്‍ തുടരുന്നത്.  സഫർ-ഇന്ത്യ  (SAFAR - INDIA) പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ശനിയാഴ്ച രാവിലെ ഡൽഹിയിലെ മൊത്തത്തിലുള്ള വായുവിന്‍റെ ഗുണനിലവാരം തുടർച്ചയായ മൂന്നാം ദിവസവും 'ഗുരുതരമായ' വിഭാഗത്തിൽ തുടർന്നു.


Also Read:  ICC World Cup 2023: ലോകകപ്പിനിടെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്ക് മൂലം ഹാർദിക് പാണ്ഡ്യ ടൂർണമെന്‍റിൽ നിന്ന് പുറത്ത് 
 
സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (System of Air Quality and Weather Forecasting and Research - SAFAR) ഇന്ത്യ പ്രകാരം, ദേശീയ തലസ്ഥാനമായ ഡൽഹിയിലെ  വായുവിന്‍റെ ഗുണനിലവാരം 504 എന്ന  'ഗുരുതരമായ' വിഭാഗത്തിലാണ്.  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ   AQI 571 ആണ്  രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ചിത്രങ്ങള്‍ കാണിക്കുന്നത് മലിനീകരണത്തിന്‍റെ കനത്ത പാളിയില്‍ മുങ്ങിക്കിടക്കുന്ന ഡല്‍ഹി നഗരമാണ്...  


Also Read:  Hardik Pandya: വിശ്വസിക്കാൻ പറ്റുന്നില്ല.... ലോകകപ്പിൽനിന്ന് പുറത്തായ ശേഷമുള്ള പാണ്ഡ്യയുടെ ആദ്യ പ്രതികരണം വൈറല്‍ 


ഡല്‍ഹി NCR പ്രദേശങ്ങളില്‍ വർദ്ധിച്ചുവരുന്ന വായു മലിനീകരണം ആളുകളില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ശ്വാസതടസം മൂലം അടിയന്തിര വൈദ്യ സഹായം, തേടുന്നവരുടെ എണ്ണവും  കൂടിയതായാണ് റിപ്പോര്‍ട്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.