ഭോപാല്‍: തന്നെ ജനങ്ങള്‍ എംപിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും ശൗ​ചാ​ലങ്ങളും  വൃത്തിയാക്കാനല്ലയെന്ന്‍ ഭോപാലിലെ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയാണ് പ്രഗ്യാ ഇങ്ങനെ പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്.


 



 


അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല താന്‍ തിരഞ്ഞെടുക്കപ്പെട്ടത്, നിങ്ങളുടെ ശൗ​ചാ​ലങ്ങള്‍ വൃത്തിയാക്കാനുമല്ല താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്ത് പണി ചെയ്യാനാണോ തന്നെ തിരഞ്ഞെടുത്തത് ആ പണി താന്‍ സത്യസന്ധമായി തന്നെ ചെയ്യുമെന്നും പ്രഗ്യാ പറഞ്ഞു. ഇതുകേട്ട് പ്രവര്‍ത്തകര്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.


ശുചീകരണ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കിവരുന്ന ഈ സാഹചര്യത്തിലാണ് ബിജെപി എംപിയുടെ ഈ പ്രസ്താവന. 


മാലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന പ്ര​ജ്ഞ ലോക്സഭാ തിര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും ര​ണ്ട് ത​വ​ണ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ദി​ഗ് വി​ജ​യ് സിം​ഗി​നെ പാ​ര​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്.