ന്യൂഡല്‍ഹി: രാജ്യത്ത്  കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക  വെളിപ്പെടുത്തലുമായി ഐ.സി.എം.ആര്‍ (ICMR. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത്  കോവിഡ് വൈറസ് വ്യാപിപ്പിക്കുന്നതെന്ന്  ഇന്ത്യന്‍ കൗണ്‍സില്‍  ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (Indian Council of Medical Research) വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.  രാജ്യത്ത്  കോവിഡ് വ്യാപനം ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഐ.സി.എം.ആര്‍ ഇക്കാര്യം വ്യക്തമാക്കിയത്.


'പ്രായമുളളവരെന്നോ പ്രായം കുറഞ്ഞവരെന്നോ  പറയുന്നില്ല, പക്ഷേ നിരുത്തരവാദമാണ്.  കോവിഡ്  മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്.' ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.


Also read: സംസ്ഥാനത്ത് 2375 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;1456 പേര്‍ രോഗമുക്തി നേടി


അതേസമയം, രാജ്യത്ത് കോവിഡിനെതിരെയുളള വാക്സിന്‍ പരീക്ഷണം മൂന്ന് ഘട്ടങ്ങളിലായി തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ  വാക്സിന്‍ രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും ഭാരത് ബയോടെക്കിന്‍റെ  വാക്സിന്‍ പരീക്ഷണം ഒന്നാം ഘട്ടം ട്രയല്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.


Also read: ഓണ വിപണി ഉണര്‍ന്നു, കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം


രാജ്യത്ത് കോവിഡ് വ്യാപനം രോക്ഷമായി തന്നെ തുടരുകയാണ്.  ഇന്ത്യയില്‍  32,31,754 പേര്‍ക്കാണ് ഇതിനോടകം  കോവിഡ്  സ്ഥിരീകരിച്ചത്.  59,612 മരണങ്ങളാണ് കോവിഡ്  മൂലം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.