മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികാരണവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

വിലപേശലിനോടുവില്‍ ബിജെപിയും ശിവസേനയും ഒന്നാവും, ഞങ്ങള്‍ ശിവസേനയുമായി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ ചില കാര്യങ്ങളുണ്ട്. ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ശിവസേന അവസാനിപ്പിക്കണം. ഞങ്ങളുടെ അഭിപ്രായത്തില്‍ ശിവസേന ഇപ്പോള്‍ ബിജെപിയുമായി വിലപേശുകയുമാണ്. ഞങ്ങള്‍ അവരോട് പറഞ്ഞത് ശുദ്ധരായി വരാനാണ്, ശരദ് പവാര്‍ പറഞ്ഞു. 
 
ശിവസേന എന്‍സിപി പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന അവസരത്തിലാണ് ശരദ് പവാറിന്‍റെ ഈ പ്രതികരണം. കൂടാതെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് പുറത്തുനിന്നും പിന്തുണ നല്‍കുന്ന കാര്യം സംബന്ധിച്ച് എന്‍സിപിയോ കോണ്‍ഗ്രസോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങള്‍ എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യത്തിന് നല്‍കിയ നിര്‍ദ്ദേശം പ്രതിപക്ഷത്തിരിക്കാനാണ്. പാര്‍ട്ടി ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ നവംബര്‍ 4നോ 5നോ ശരദ് പവാര്‍ ഡല്‍ഹിയില്‍ വെച്ച് സന്ദര്‍ശിക്കുമെന്നാണ് സൂചന. ശിവസേന നേതാവ് സഞ്ജയ് റൗത് ശരദ് പവാറിനെ വ്യാഴാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനമാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്.