ഇന്ത്യയില്‍ 24 മണിക്കൂറില്‍ 336 രോഗബാധിതര്‍, 3 മരണം!
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,301 ആയി.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,301 ആയി.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് മൂന്നു പേരാണ്. ഇതോടെ ആകെ മരണസംഘ്യ 56 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ചികിത്സയിലിരുന്ന 157പേരാണ് രോഗം ഭേദമയതിനെ ആശുപത്രി വിട്ടത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്നാട്, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് പിന്നീട് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 309, 286,219 എന്നിങ്ങനെയാണ് യഥാക്രമം ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. 16 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ ഏഴ്, മധ്യപ്രദേശില്‍ ആറു, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നാല്, കര്‍ണാടക, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മൂന്ന് ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ രണ്ടും ആന്ധ്ര, തമിഴ്നാട്, ബീഹാര്‍ ഹിമാചല്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.