Karnprayag: പുണ്യസ്ഥലമായ ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ  ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണവും അതിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും ഭൂമി താഴുന്ന പ്രതിഭാസം നേരിടുകയാണ്. ഇതുമൂലം ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക്  നാശം സംഭവിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോഷിമഠിലെ നിരവധി വീടുകളിലും കെട്ടിടങ്ങളിലും ആഴത്തിലുള്ള വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്‌ വിഷയത്തിന്‍റെ ഭീകരത അധികൃതര്‍ മനസിലാക്കുന്നത്‌. കെട്ടിടങ്ങളില്‍ ഉണ്ടായ വിള്ളലുകള്‍ പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയതോടെ ആളുകള്‍ സ്വന്തം വീട് ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളില്‍ താമസമാക്കിയിരിയ്ക്കുകയാണ്.


Also Read:  Maruti Brezza Lxi: വെറും 1 ലക്ഷം രൂപ മതി, മാരുതിയുടെ ഈ SUV സ്വന്തമാക്കാം!!


അതേസമയം, ജോഷിമഠില്‍ മാത്രമല്ല, കര്‍ണപ്രയാഗിലും സ്ഥിതി ഏറെ ഗംഭീരമാണ്. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് കര്‍ണപ്രയാഗില്‍  ഇടിഞ്ഞു വീഴാറായ അവസ്ഥയില്‍ നിലകൊള്ളുന്നത് 28 കെട്ടിടങ്ങളാണ്.  


Also Read:  Sex Law: 16 വയസിന് താഴെ പ്രായക്കാരുമായുള്ള ലൈംഗികബന്ധം കുറ്റകരം, നിയമവുമായി ജപ്പാന്‍


എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന തരത്തിൽ തകർന്ന വീടുകള്‍ കണ്ട്  ജില്ലാ അധികൃതര്‍ പോലും അത്ഭുതപ്പെട്ടു. ജില്ലാ കളക്ടര്‍ പ്രദേശം സന്ദര്‍ശിച്ച അവസരത്തില്‍  ആളുകള്‍ തങ്ങളുടെ വിഷമങ്ങള്‍ അറിയിയ്ക്കുകയും ദുരന്തത്തില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും പ്രദേശത്ത് ക്രാക്കോമീറ്ററുകൾ സ്ഥാപിക്കാനും ഡിഎം നിർദേശം നൽകി.



ഉത്തരാഖണ്ഡിലെ കർണപ്രയാഗിൽ ജോഷിമഠ് പോലുള്ള സാഹചര്യം വര്‍ദ്ധിക്കുകയാണ്.  ഭൂമി താഴുന്ന അവസ്ഥയും മണ്ണിടിച്ചിലും മൂലം ഇവിടെ പല വീടുകളിലും വലിയ തോതില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് ഇവിടെ വീടുകളില്‍ കാണപ്പെടുന്ന വിള്ളലുകള്‍.   



ഡിഎം ഹിമാൻഷു ഖുറാന, എസ്ഡിഎം ഹിമാൻഷു കഫ്ലിതയ, എംഎൽഎ അനിൽ നൗതിയാൽ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസർ എൻകെ ജോഷി എന്നിവർ ദുരിതബാധിത പ്രദേശങ്ങളായ ബഹുഗുണനഗർ, സുഭാഷ് നഗർ, അപ്പർ ബസാർ എന്നിവിടങ്ങളില്‍  പരിശോധന നടത്തുകയും ആളുകള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.