Sex Law: 16 വയസിന് താഴെ പ്രായക്കാരുമായുള്ള ലൈംഗികബന്ധം കുറ്റകരം, നിയമവുമായി ജപ്പാന്‍

Sex Law Japan:  പുതിയ നിയമം നിലവില്‍ വരുന്നതോടെ 16 വയസ്സിന് താഴെയുള്ള കൗമാരപ്രായക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനൽ കുറ്റമായി മാറും.   

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 02:30 PM IST
  • 2019 ൽ 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അനേകം കുറ്റവാളികളെ നിയമം വെറുതെ വിട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
Sex Law: 16 വയസിന് താഴെ പ്രായക്കാരുമായുള്ള ലൈംഗികബന്ധം കുറ്റകരം, നിയമവുമായി ജപ്പാന്‍

Sex Law Japan: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത്  ശക്തമായ നിയമ പരിഷ്ക്കാരവുമായി  ജപ്പാന്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ 16 വയസ്സിന് താഴെയുള്ള കൗമാരപ്രായക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനൽ കുറ്റമായി മാറും. 

ജാപ്പനീസ് നീതിന്യായ മന്ത്രാലയത്തിന്‍റെ പാനലാണ് ലൈംഗികതയുടെ സമ്മതപ്രായം 13-ൽ നിന്ന് 16 ആയി ഉയര്‍ത്തിയത്‌.  ഈ നിര്‍ദേശത്തെ പാര്‍ലമെന്‍റ് അംഗീകരിച്ചതോടെയാണ് നിയമം പാസായത്. 1907 മുതല്‍ രാജ്യം പിന്തുടരുന്ന നിയമമാണ് മാറ്റിയെഴുതിയത്.  

Also Read:  Maruti Brezza Lxi: വെറും 1 ലക്ഷം രൂപ മതി, മാരുതിയുടെ ഈ SUV സ്വന്തമാക്കാം!!
 
2019 ൽ 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അനേകം  കുറ്റവാളികളെ നിയമം വെറുതെ വിട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ നിയമത്തില്‍ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകത  ഉയര്‍ന്നത്. 

Also Read:  Climate Change Risk: ഉയർന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളുടെ ആഗോള പട്ടികയില്‍ കേരളവും

ഈ ചരിത്ര നിയമം പാസാക്കിയതോടെ 1907 മുതല്‍ ജപ്പാനില്‍ നിലനിന്നിരുന്ന നിയമമാണ് മാറ്റിയെഴുതിയത്.  പുതിയ നിയമം അനുസരിച്ച് മയക്കുമരുന്നും മറ്റ് ലഹരികളും ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ബലാത്സംഗത്തിന്‍റെ പരിധിയിലാകും.  കൂടാതെ, ഒരാളുടെ ജനനേന്ദ്രിയമോ അടിവസ്ത്രമോ രഹസ്യമായി ചിത്രീകരിക്കുന്നതും അത്തരം ചിത്രങ്ങൾ പങ്കിടുന്നതും പുതിയ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമായി കണക്കാക്കും. പുതിയ നിയമം നടപ്പാക്കുന്നതുവഴി ബലാത്സംഗ നിയമങ്ങൾ കാലികമായി മാറ്റിയെഴുതുകയാണ് ജപ്പാൻ.

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് വികസിത രാജ്യങ്ങളില്‍ ലൈംഗിക ബന്ധത്തിന് ഏറ്റവും കുറഞ്ഞ പ്രായപരിധിയുള്ള രാജ്യമാണ് ജപ്പാന്‍. ജര്‍മ്മനിയിലും ഇറ്റലിയിലും പ്രായം 14 ആണ്. ഗ്രീസിലും ഫ്രാന്‍സിലും ഇത് 15 വയസുമാണ്. യു എസിലും യുകെയിലും ഈ പ്രായം 16 വയസാണ്.

അതേസമയം, പുതിയ നിയമത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ജനങ്ങളുടെ പ്രതികരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News