Maruti Brezza Lxi: വെറും 1 ലക്ഷം രൂപ മതി, മാരുതിയുടെ ഈ SUV സ്വന്തമാക്കാം!!

Maruti Brezza Lxi: ഇന്ന് ചെറു കാറുകളോട് രാജ്യത്തെ ആളുകൾക്കുണ്ടായിരുന്ന പ്രിയം കുറഞ്ഞ് വരികയും എസ്‌യുവി മോഡലുകളോട് ആളുകൾക്ക് പ്രിയം വർധിക്കുകയും ചെയ്യുന്ന സമയമാണ്. അതുകൊണ്ട് മാരുതി സുസുക്കിയും എസ്‌യുവി വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 01:58 PM IST
  • മാരുതി ഏറെ സവിശേഷമായ SUV ബ്രെസ്സയുടെ പുതുക്കിയ പതിപ്പ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. അതിനുശേഷം ബ്രെസ്സയുടെ വിൽപ്പനയിൽ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്
Maruti Brezza Lxi: വെറും 1 ലക്ഷം രൂപ മതി, മാരുതിയുടെ ഈ SUV സ്വന്തമാക്കാം!!

Maruti Brezza Lxi: അടിപൊളി ഓഫറുമായി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി...!! 360 ഡിഗ്രി ക്യാമറയും സൺറൂഫ് പോലുള്ള സവിശേഷതകളുമുള്ള മാരുതിയുടെ ഈ ഏറെ സവിശേഷമായ SUV  വെറും 1 ലക്ഷം രൂപയ്ക്ക് നിങ്ങളുടെ വീട്ടുമുറ്റത്തെത്തും...!! 

ഇന്ത്യൻ വിപണിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ച് മാരുതിയും മാറുകയാണ്.  ഇന്ന് ചെറു കാറുകളോട് രാജ്യത്തെ ആളുകൾക്കുണ്ടായിരുന്ന പ്രിയം കുറഞ്ഞ് വരികയും എസ്‌യുവി മോഡലുകളോട് ആളുകൾക്ക് പ്രിയം വർധിക്കുകയും ചെയ്യുന്ന സമയമാണ്. അതുകൊണ്ട് മാരുതി സുസുക്കിയും എസ്‌യുവി വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 

Also Read:  NITI Aayog CEO: നീതി ആയോഗിന്‍റെ തലപ്പത്ത് ഇനി ബിവിആർ സുബ്രഹ്മണ്യം

മാരുതി ഏറെ സവിശേഷമായ SUV ബ്രെസ്സയുടെ പുതുക്കിയ പതിപ്പ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. അതിനുശേഷം ബ്രെസ്സയുടെ വിൽപ്പനയിൽ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ എസ്‌യുവിയുടെ വിലയും മൈലേജും മറ്റ് സവിശേഷതകളും രൂപവും കാരണം ആളുകൾ ഈ എസ്‌യുവി ഏറെ ഇഷ്ടപ്പെടാന്‍ ഇടയാക്കി. 

നമുക്കറിയാം, മാരുതി സുസുക്കി ഇന്ത്യയിൽ നിരവധി കാറുകൾ വിൽക്കുന്നു. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് മാരുതി ബ്രെസ്സ. കഴിഞ്ഞ വര്‍ഷം ജൂണിലാണ്  ബ്രെസ്സയുടെ പുതിയ മോഡല്‍ കമ്പനി പുറത്തിറക്കിയത്.  7.99 ലക്ഷം രൂപ മുതൽ 13.96 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുള്ള Lxi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് മോഡൽ എത്തിയത്. അതിനുശേഷം കാര്‍ പ്രേമികളുടെ പ്രിയപ്പെട്ട വാഹനമായി മാറി മാരുതി ബ്രെസ്സ. 

കുറഞ്ഞ വിലയ്ക്ക് ഏറെ സവിശേഷതകള്‍ ഉള്ള SUV സ്വന്തമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാരുതി നിങ്ങള്‍ക്കായി അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുകയാണ്. അതായത്, വെറും 1 ലക്ഷം രൂപയ്ക്ക് മാരുതി ബ്രെസ്സ നിങ്ങളുടെ വീട്ടില്‍ എത്തും....!!

കുറഞ്ഞ വിലയും ഉയര്‍ന്ന മൈലേജും ആകര്‍ഷകമായ രൂപവും മറ്റ് സവിശേഷതകളും കാരണം SUV പ്രേമികള്‍ക്ക് മാരുതി ബ്രെസ്സ ഏറെ പ്രിയമാണ്. ആ അവസരത്തിലാണ്  വെറും 1 ലക്ഷം രൂപയ്ക്ക് ഈ കാര്‍ സ്വന്തമാക്കാന്‍ ആകര്‍ഷകമായ  EMIയുമായി മാരുതി എത്തിയിരിയ്ക്കുന്നത്.  അതായത്,  ലോൺ ഓപ്ഷൻ തിരഞ്ഞെടുത്ത്  വെറും ഒരു ലക്ഷം രൂപ നൽകി നിങ്ങൾക്ക് ഈ എസ്‌യുവി വാങ്ങാം. 

മാരുതി ബ്രെസ്സ എങ്ങിനെ വാങ്ങാം? 
 
മാരുതി ബ്രെസ്സയുടെ അടിസ്ഥാന മോഡലിന് 8,19,000 രൂപയാണ് വില (എക്സ്-ഷോറൂം).  കൂടാതെ ഓൺ-റോഡ് ആയതിന് ശേഷം അടിസ്ഥാന മോഡലിന് 9,19,226 രൂപയാണ് വില. ഓൺലൈൻ ഡൗൺ പേയ്‌മെന്‍റും ഇഎംഐ കാൽക്കുലേറ്ററും അനുസരിച്ച്, നിങ്ങളുടെ ബജറ്റ് ഒരു ലക്ഷം രൂപയാണെങ്കിൽ, ഈ എസ്‌യുവിക്ക് പ്രതിവർഷം 8.9 ശതമാനം പലിശ നിരക്കിൽ 8,19,226 രൂപ വരെ ബാങ്ക് നിങ്ങൾക്ക് വായ്പ നൽകും. 5 വർഷത്തേക്ക്, മാരുതി ബ്രെസ്സയുടെ EMI 1 ലക്ഷം രൂപ ഡൗൺ പേയ്‌മെന്‍റ് അനുസരിച്ച് തിരിച്ചടയ്ക്കേണ്ട പ്രതിമാസ തുക  17,326 രൂപയിൽ ആരംഭിക്കും. 

മാരുതി ബ്രെസ്സയുടെ എഞ്ചിനും മറ്റ് സവിശേഷതകളും

136.8 Nm പീക്ക് ടോർക്കും 101.65 ഹോര്‍സ് പവറും ഉള്ള 1462 സിസി എഞ്ചിനാണ് മാരുതി ബ്രെസ്സയ്ക്ക് കരുത്തേകുന്നത്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഈ എഞ്ചിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൈലേജിന്‍റെ കാര്യത്തിൽ, ഈ എസ്‌യുവി ലിറ്ററിന് 20.15 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. 

മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്  സിസ്റ്റം, ഓട്ടോമേറ്റഡ് ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ആന്‍റി - ലോക്ക് ബ്രേക്ക് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ മാരുതി ബ്രെസ്സ ബേസ് മോഡലിന് ലഭിക്കുന്നു. 

അതേസമയം, മാരുതി ബ്രെസ്സയുടെ  സിഎൻജി പതിപ്പ് ഉടന്‍ തന്നെ വിപണിയില്‍ എത്തും എന്നാണ്  റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News