Omicron Important Symptoms: കൊറോണയുടെ ഒമിക്രോണ്‍ വകഭേദം ബാധിച്ച പല രോഗികളിലും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായി  പഠനങ്ങള്‍ പറയുന്നു.  അതിനാല്‍, ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജലദോഷം-ചുമ, പനി, വയറിളക്കം തുടങ്ങിയ എല്ലാ ലക്ഷണങ്ങളും കൂടാതെ, നേത്രരോഗങ്ങളും  അണുബാധയുടെ ലക്ഷണമാകാം. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, കൊറോണയുടെ പുതിയ വകഭേദത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ പല രോഗികളിലും കണ്ണുകളിൽ  പ്രകടമാകും. കൊറോണയുടെ മറ്റ് വകഭേദങ്ങളിലും ഈ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.  


കണ്ണുകളില്‍ കാണുന്ന ഈ ലക്ഷണങ്ങൾ  ഒരിയ്ക്കലും അവഗണിക്കരുത്


ലോകാരോഗ്യസംഘടന (World Health Oraganisation - WHO) കണ്ണുകളില്‍ കാണുന്ന ഈ പ്രശ്നങ്ങള്‍  അസാധാരണമോ അല്ലെങ്കിൽ ദൃശ്യമാകാത്തതോ ആയ ലക്ഷണങ്ങളായി പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കണ്ണുമായി ബന്ധപ്പെട്ട ഒന്നോ അതിലധികമോ ലക്ഷണങ്ങൾ ഇതിൽ ഉൾപ്പെടാം. റിപ്പോർട്ട് അനുസരിച്ച്, കണ്ണിലെ പിങ്ക് നിറമോ കണ്ണിന്‍റെ വെളുത്ത ഭാഗത്തിന്‍റെയും കണ്‍പോളയുടെ ആവരണത്തിന്‍റെയും  വീക്കം ഒമിക്രോണ്‍ അണുബാധയുടെ ലക്ഷണമാകാം.


Also Read: Covid World Update: വരും ആഴ്ചകളില്‍ കോവിഡ് വ്യാപനം അതിതീവ്രമാകും, കാരണങ്ങള്‍ ചൂണ്ടിക്കാട്ടി WHO


ഇതുകൂടാതെ, കണ്ണുകളിൽ ചുവപ്പ്, എരിച്ചില്‍, വേദന എന്നിവയും  ഒമിക്രോണ്‍ അണുബാധയുടെ  ലക്ഷണമാണ്.  ചില രോഗികളിൽ കാഴ്ച മങ്ങൽ, നേരിയ സംവേദനക്ഷമത,  കണ്ണിൽ വെള്ളം  വരിക എന്നിവയും കാണപ്പെടുന്നു.  ഒരു  പഠനമനുസരിച്ച്, 5% കൊറോണ രോഗികള്‍ക്കും കൺജങ്ക്റ്റിവിറ്റിസ് ബാധിച്ചേക്കാം.


എന്നിരുന്നാലും, കണ്ണുകളുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഒമിക്രോൺ ബാധിച്ചതായി പറയാൻ കഴിയില്ല. ചിലപ്പോൾ കണ്ണുകൾക്ക് മറ്റ് കാരണങ്ങളാലും പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ കോവിഡിന്‍റെ മറ്റ് ലക്ഷണങ്ങളും ശ്രദ്ധിക്കണം.  


Also Read: Omicron | കോവിഡിന്റെ ഒമിക്രോൺ വകഭേദം അപകടകാരിയല്ലേ? ലോകമെമ്പാടുമുള്ള ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത് ഇങ്ങനെയാണ്


കണ്ണുകളുമായി ബന്ധപ്പെട്ട ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധയുടെ ആദ്യകാല ലക്ഷണമാകാമെന്നും ഇത് ഒരു മുൻകൂർ മുന്നറിയിപ്പായി കണക്കാക്കാമെന്നും കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ഇന്ത്യൻ ഗവേഷകർ പറയുന്നു. ഒരു പഠനമനുസരിച്ച്, 35.8% ആരോഗ്യമുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ 44%  കോവിഡ് രോഗികളും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നു. ഇതിൽ കണ്ണിൽ നിന്ന്  വെള്ളം വരിക, പ്രകാശ സംവേദനക്ഷമത തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്.


ഒരു പഠനമനുസരിച്ച് കോവിഡ് -19 ബാധിതരായ 83%  രോഗികളിൽ 17% പേർക്ക് കണ്ണുകളിൽ എരിച്ചിലും 16% പേർക്ക് കണ്ണിൽ വേദനയും അനുഭവപ്പെട്ടു. രോഗി വൈറസ് ബാധയില്‍ നിന്നും മുക്തി നേടുന്നതോടൊപ്പം  കണ്ണുകളുടെ പ്രശ്നങ്ങളും മാറുന്നതായി പഠനങ്ങള്‍ പറയുന്നു.


കൊറോണ ബാധിച്ചവരിൽ കണ്ണുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ സാധാരണമാണ്.  കണ്ണുകള്‍ നേരിടുന്ന ഈ  പ്രശ്‌നങ്ങളെ മറികടക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം കഴിയ്ക്കുന്ന മരുന്നുകൾക്ക് പുറമെ ചില വീട്ടുവൈദ്യങ്ങളും ചെയ്യാവുന്നതാണ്. ഇതിനായി വെള്ളം ചൂടാക്കിയ ശേഷം തണുപ്പിക്കുക. വൃത്തിയുള്ള കോട്ടൺ ഈ വെള്ളത്തില്‍ മുക്കി കണ്ണുകള്‍ തുടയ്ക്കുക. കൂടാതെ, വൃത്തിയുള്ള തുണി നനച്ച്  കണ്ണുകളെ മൂടുക. ഇങ്ങനെ ഏതാനും മിനിട്ടുകള്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് ഏറെ ആശ്വാസം ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.