Covid World Update: വരും ആഴ്ചകളില്‍ കോവിഡ് വ്യാപനം അതിതീവ്രമാകും, കാരണങ്ങള്‍ ചൂണ്ടിക്കാട്ടി WHO

കോവിഡ്  വ്യാപനം സംബന്ധിച്ച നിര്‍ണ്ണായക മുന്നറിയിപ്പുമായി   ലോകാരോഗ്യസംഘടന.  

Written by - Zee Malayalam News Desk | Last Updated : Jan 20, 2022, 10:11 AM IST
  • ഒമിക്രോണ്‍ വകഭേദത്തിന്‍റെ ദ്രുതഗതിയിയിലുള്ള വ്യാപനവും പിന്നിട്ട ആഴ്ചകളില്‍ ഉണ്ടായ വര്‍ദ്ധിച്ച സാമൂഹിക കൂട്ടിച്ചേരലുകളും കോവിഡ് കേസുകള്‍ വളരെയധികം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് WHO
Covid World Update: വരും ആഴ്ചകളില്‍  കോവിഡ് വ്യാപനം അതിതീവ്രമാകും, കാരണങ്ങള്‍  ചൂണ്ടിക്കാട്ടി  WHO

Geneva: കോവിഡ്  വ്യാപനം സംബന്ധിച്ച നിര്‍ണ്ണായക മുന്നറിയിപ്പുമായി   ലോകാരോഗ്യസംഘടന.  

ഒമിക്രോണ്‍ വകഭേദത്തിന്‍റെ ദ്രുതഗതിയിയിലുള്ള വ്യാപനവും പിന്നിട്ട ആഴ്ചകളില്‍ ഉണ്ടായ വര്‍ദ്ധിച്ച  സാമൂഹിക കൂട്ടിച്ചേരലുകളും  കോവിഡ്  കേസുകള്‍ വളരെയധികം  വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന  (World Health Organisation - WHO) ചൂണ്ടിക്കാട്ടി.  ഇത് നിരവധി വരും ആഴ്ചകളില്‍ ആശുപത്രി കേസുകളും മരണവും വര്‍ദ്ധിപ്പിക്കുമെന്നും  ലോകാരോഗ്യ സംഘടന പറഞ്ഞു. 

ആഗോളതലത്തിൽ COVID-19 കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.  ലഭ്യമായ ഡാറ്റ അനുസരിച്ച്, ഇപ്പോല്‍ ഒട്ടു മിക്ക രാജ്യങ്ങളിലും  ഡെൽറ്റ വകഭേദത്തിനെ മറികടന്ന് ഒമിക്രോണ്‍  ആണ് വ്യാപിക്കുന്നത്.  ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട  അണുബാധയുടെ തീവ്രത ഡെൽറ്റയേക്കാൾ കുറവാണ് എന്നത് ആശ്വാസത്തിന് വക  നല്‍കുന്നതായി  WHO ചൂണ്ടിക്കാട്ടി.

Also Read: Covid19: അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കും: ബോറിസ് ജോൺസൺ  

റിപ്പോര്‍ട്ട്‌ അനുസരിച്ച് ലോകാരോഗ്യ സംഘടനയുടെ  6 മേഖലകളിലായി, ഈ ആഴ്ച 18 ദശലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, മുൻ ആഴ്ചയെ അപേക്ഷിച്ച് 20%  വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 45,000-ത്തിലധികം പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി 16 വരെ, 323 ദശലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്.  5.5 ദശലക്ഷത്തിലധികം മരണങ്ങളും ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാജ്യതലത്തിൽ, ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്.  തൊട്ടുപിന്നില്‍  ഫ്രാൻസ്. ആഗോളവ്യാപന കണക്കില്‍ ഇന്ത്യ മൂന്നാമതാണ്. 

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ബുധനാഴ്ച ഇന്ത്യയിൽ 2,82,970 പുതിയ COVID-19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News